ന്യൂദല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഭാരിയെയും സഹപ്രഭാരിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നിയമിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് കേരളത്തിന്റെ പ്രഭാരി. കേന്ദ്രസഹമന്ത്രി ശോഭാ കരന്ത്ലജെയാണ് സഹപ്രഭാരി. തെലങ്കാന മുനിസിപ്പല്‍ കോര്‍പറേഷന്‍, ഗ്രേറ്റര്‍ ബെംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രഭാരിമാരെയും ഛണ്ഡിഗഡ് മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള നിരീക്ഷകനെയും നിയമിച്ചിട്ടുണ്ട്. നിതിന്‍ നബിന്‍ ചുമതലയേറ്റശേഷമുള്ള ആദ്യ നിയമനമാണിത്.
















