ന്യൂദല്‍ഹി: ഫെബ്രുവരി 10 മുതല്‍ വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ ഉണ്ടാകില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ (ഡിജിസിഎ) അറിയിച്ചു.
ജനുവരി 19ന് ഡിജിസിഎയുമായുള്ള പ്രതിവാര അവലോകന യോഗത്തില്‍ പങ്കിട്ട ഡാറ്റ പ്രകാരം, പ്രധാന വിഭാഗങ്ങളിലായി ആവശ്യമുള്ളതിലും കൂടുതല്‍ പൈലറ്റുമാര്‍ ഇന്‍ഡിഗോയ്‌ക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ കണക്കനുസരിച്ച് 2400 പൈലറ്റുമാരെയാണ് ഇന്‍ഡിഗോയില്‍ ആവശ്യമുള്ളത്. എന്നാല്‍ ഫെബ്രുവരി 10 മുതല്‍ പ്രവര്‍ത്തന സ്ഥിരത ഉറപ്പാക്കുമെന്ന് ഇന്‍ഡിഗോ ഡിജിസിഎയ്‌ക്ക് ഉറപ്പ് നല്‍കി.
















