തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പറിന്റെ ടിക്കറ്റുകളുടെ വില്‍പന ഇതിനകം 50 ലക്ഷത്തോടടുത്തു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു.
നറുക്കെടുപ്പ് ശനിയാഴ്ച ഉച്ചയ്‌ക്ക് നടക്കാനിരിക്കെ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറി വരികയാണ്. ഇതേ തുടര്‍ന്ന് അഞ്ച് ലക്ഷം ടിക്കറ്റുകള്‍ കൂടി വിപണിയിലെത്തിച്ചിട്ടുണ്ട്.
ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.ഇരുപതു കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു ലക്ഷം രൂപയുടെ ഒന്‍പത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും.
നാനൂറ് രൂപയാണ് ടിക്കറ്റ് വില.















