ന്യൂഡല്‍ഹി:ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങളില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനായി അഡ്വ.ജി. പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങള്‍ റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ മൂന്നംഗ മേല്‍നോട്ട സമിതിയെയും ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു.
റിട്ട. ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയില്‍ അഡ്വ. കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ അംഗങ്ങളാണ്.നിയമന പ്രക്രിയയുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വര്‍ഷത്തേക്കായിരിക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
















