മുംബൈ : ബോളിവുഡിൽ വർഗീയമായി വിവേചനം ഉണ്ടെന്ന എ ആർ റഹ്മാന്റെ വാക്കുകൾ വളരെ വിവാദമായിരിക്കുകയാണ് . കങ്കണ റണാവത്ത് മുതൽ ഇംതിയാസ് അലി വരെ ഇതിനെ എതിർക്കുകയും ചെയ്തു . എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ പെണ്മക്കളായ ഖദീജയും, റഹീമയും റഹ്മാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിയോജിപ്പികാമെന്നും, എന്നാൽ തങ്ങളുടെ പിതാവിനെ അധിക്ഷേപിക്കരുതെന്നും അവർ പോസ്റ്റിൽ പറഞ്ഞിരുന്നു.ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ അമീൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്കിട്ടുകൊണ്ട് ട്രോളുകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
പ്രധാനമന്ത്രി എ.ആർ. റഹ്മാനെ രാജ്യത്തിന്റെ അഭിമാനം എന്ന് വിളിക്കുന്നത് ഈ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കാണാം. മറ്റൊരു വീഡിയോയിൽ, എ.ആർ. റഹ്മാൻ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ജനക്കൂട്ടത്തിന് മുന്നിൽ കൈകൾ വീശി പ്രേക്ഷകരെ അഭിവാദ്യം ചെയ്യുന്നു. ഓസ്കാർ അവാർഡ് നേടിയ ‘ജയ് ഹോ’ എന്ന ഗാനവും പശ്ചാത്തലയിൽ പ്ലേ ചെയ്യുന്നത് കേൾക്കാം .ദ്രൗപതി മുർമുവിനൊപ്പമുള്ള റഹ്മാന്റെ ഒരു ഫോട്ടോയും അമിൻ പങ്ക് വച്ചു.
ക്രിസ് മാർട്ടിനൊപ്പം അദ്ദേഹം പരിപാടി അവതരിപ്പിക്കുന്ന വീഡിയോ ഉൾപ്പെടെ തന്റെ പിതാവിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും അമിൻ റഹ്മാൻ പങ്ക് വച്ചിട്ടുണ്ട്. “എ.ആർ. റഹ്മാന്റെ സംഗീതമായാലും രാജമൗലിയുടെ കഥപറച്ചിലായാലും, അത് ഇന്ത്യൻ സംസ്കാരത്തിന്റെ ശബ്ദമായി മാറുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയും ചെയ്തു.” എന്ന് മോദി പറയുന്ന വീഡിയോയും അമിൻ പങ്ക് വച്ചിട്ടുണ്ട്.
















