അഹമ്മദാബാദ്: യോഗിയെ വീഴ്‌ത്താന്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജിഹാദികള്‍. ഏറ്റവും ഒടുവില്‍ പ്രചരിപ്പിച്ച ഒരു വ്യാജവാര്‍ത്തയ്‌ക്ക് എരിവേറ്റാന്‍ കേരളത്തിലെ ഷമ മുഹമ്മദും അവരുടെ സമൂഹമാധ്യമം ഉപയോഗിച്ചു. പക്ഷെ ഇത്തരം വ്യാജവാര്‍ത്തകള്‍ പൊളിക്കാന്‍ ഇനി യോഗി വേണ്ട. യോഗി നിയോഗിച്ച ചുണക്കുട്ടികള്‍ അവിടെയുണ്ട്. സ്വന്തം വീട്ടില്‍ നമാസ് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ നേരിടുന്നത് യോഗിയുടെ ചുണക്കുട്ടിയായ ബറേലി എസ് പി അനിഷ്ക വര്‍മ്മതന്നെയാണ്.
ഒടുവില്‍ ജിഹാദികള്‍ യോഗിയ്‌ക്കെതിരെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച വ്യാജവാര്‍ത്ത സ്വന്തം വീട്ടില്‍ വെള്ളിയാഴ്ച നമസ്കാരം നടത്തിയ 12 പേരെ യോഗിയുടെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. ഒഴിഞ്ഞു കിടക്കുന്ന സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യവസതിയില്‍ നമാസ് നടത്തിയ 12 പേരെ യോഗിയുടെ പൊലീസ് പൊക്കിയെന്നായിരുന്നു വാര്‍ത്ത. ജനുവരി 16ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഈ വാര്‍ത്ത പ്രചരിച്ചിരുന്നു.
മതപരമായ പ്രാര്‍ത്ഥന ആചരിച്ച 12 പേരെ ബറേലി പൊലീസ് കാരണം കൂടാതെ പിടികൂടി എന്നായിരുന്നു വാര്‍ത്ത. ഇരവാദമാണ് ഉന്നയിക്കുന്നത്.

കേരളത്തിലെ നേതാവായ ഷമ മുഹമ്മദ് ഉടനെ ഇതിനെ ദേശീയ വാര്‍ത്തയാക്കാന്‍ സഹായിച്ച് ഉറക്കെ പ്രസ്താവനകള്‍ ഇറക്കി. പാവം പ്രാര്‍ത്ഥനനടത്തുന്നവരെ യോഗിയുടെ പൊലീസ് പൊക്കിയെന്നാണ് ഷമ മുഹമ്മദ് അഭിപ്രായപ്പെട്ടത്. “എന്ത് നിയമമാണ് ഈ പാവങ്ങള്‍ ലംഘിച്ചത്? വീടിനകത്ത് പ്രാര്‍ത്ഥിക്കുന്ന സ്വന്തം സംസ്ഥാനത്തിലെ പൗരന്മാരെ ഭീകരരാക്കുകയാണോ?”- ഷമ മുഹമ്മദ് സമൂഹമാധ്യമത്തില്‍ ചോദിച്ചു.
ഒരു ഇസ്ലാമിസ്റ്റും ഇതിനെ അനുകൂലിച്ച് പ്രസ്താവനയുമായി രംഗത്തെത്തി:”വീട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബറേലി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. അവര്‍ അക്രമം നടത്തിയില്ല. കുറ്റം ചെയ്തില്ല. വിശ്വാസം പ്രകടിപ്പിച്ചു എന്ന് മാത്രം.”
ഇസ്ലാമിസ്റ്റുകള്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റുകളും യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. “ഇന്ന് പ്രാര്‍ത്ഥിച്ചതിന് അറസ്റ്റ് ചെയ്തു, നാളെ മൗനം പാലിച്ചതിനും അറസ്റ്റ് ചെയ്തേക്കും”.- ഇങ്ങിനെപ്പോകുന്നു ഇവരുടെ അധിക്ഷേപങ്ങള്‍.
പിന്നീടാണ് സത്യം പുറത്തുവന്നത്. അവരെ അറസ്റ്റ് ചെയ്തത് സ്വകാര്യവീട്ടില്‍ നമാസ് ചെയ്തതിനല്ല, അനുമതിയില്ലാതെ മറ്റൊരാളുടെ ഒഴിഞ്ഞു കിടക്കുന്ന വീട്ടില്‍ നമാസ് ചെയ്തതിനാണെന്ന് ബറേലി പൊലീസ് പറഞ്ഞു. അവരുടെ ജയിലിലടച്ചു എന്നതും വ്യാജവാര്‍ത്തയാണ്. അവരെ തടങ്കലില്‍ വെച്ചിട്ടേയുള്ളൂവെന്നും ബറേലി പൊലീസ് പറയുന്നു.നിയമവിരുദ്ധമായി അന്യന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അതിക്രമിച്ച് കയറി നമാസ് ചെയ്തതിന് 12 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടുവെന്നും ബറേലി പൊലീസ് പറഞ്ഞു.
ബറേലിയിലെ മുഹമ്മദ് ഗഞ്ച് എന്ന പ്രദേശത്ത് ഒരു വ്യക്തിയുടെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഏതാനും പേര്‍ അവിടെ പ്രാര്‍ത്ഥന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് ബറേലി എസ് പി അന്‍ഷിക വര്‍മ്മ പറയുന്നു. ഏതാനും ആഴ്ചകളായി ഇവര്‍ നിയമവിരുദ്ധമായി ആ ഒഴിഞ്ഞ കെട്ടിടത്തെ മദ്രസയായി ഉപയോഗിക്കുന്നതായാണ് പരാതി ലഭിച്ചത്. അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നും അന്‍ഷിക വര്‍മ്മ പറഞ്ഞു. കെട്ടിടഉടമയുടെ അനുമതിയില്ലാതെ ഒരു വീട്ടില്‍ കയറി മതപരമായ ചടങ്ങുകള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും അന്‍ഷിക വര്‍മ്മ വിശദീകരിച്ചു. മുസ്ലിം തന്നെയായ ഹനീഫ് എന്നയാളുടേതാണ് ഈ വീട് എന്നും ഏതാനും ആഴ്ചകളായി കുറച്ചുപേര്‍ മദ്രസ പോലെ പ്രാര്‍ത്ഥനയ്‌ക്ക് ഉപയോഗിക്കുകയായിരുന്നു എന്നും ഒരു റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം റേഷം ഖാന്‍ എന്ന യുവതിയുടെതാണ് ഈ വീടെന്നും ഇവരുടെ ജീവിതപങ്കാളി ഹനീസ് ഖാന്‍ മരിച്ചുപോയതിനെ തുടര്‍ന്ന് റേഷം ഖാനും രണ്ട് മക്കളും മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്തുവരികയാണെന്നും ഈ തക്കം നോക്കി ഇവരുടെ വീട് മദ്രസയാക്കി മാറ്റാനുള്ള പദ്ധതിയായിരുന്നുവെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമവിരുദ്ധമായി വീട്ടില്‍ അതിക്രമിച്ച് കയറി പ്രാര്‍ത്ഥന നടത്തിയതിനാണ് 12 പേരെ പിടികൂടിയതെങ്കിലും ഇസ്ലാമിസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് സ്വന്തം വീടിനകത്ത് നമാസ് നടത്തിയതിന് യോഗിയുടെ പൊലീസ് പാവം മുസ്ലിങ്ങളെ അറസ്റ്റ് ചെയ്തു എന്നാണ്.
















