മലപ്പുറം: പായസ ചെമ്പില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പന്‍ (55) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മലപ്പുറം പണിക്കോട്ട് പടിയിലാണ് അപകടം ഉണ്ടായത്. വിവാഹത്തോടനുബന്ധിച്ച് പായസം ഉണ്ടാക്കുമ്പോള്‍ അയ്യപ്പന്‍ തിളച്ച പായസത്തിലേക്ക് വീണു.
ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു.
















