ശത്രുക്കൾക്ക് നെഞ്ചിടിപ്പേറ്റി ഇന്ത്യൻ സേനയ്‌ക്കായി അത്യാധുനികമായ ‘ബ്ലാക്ക് ഷാർക്ക്’ ടോർപ്പിഡോകൾ എത്തുന്നു . ഇറ്റാലിയൻ കമ്പനിയായ വാല്സ് (WASS) സബ്മറൈൻ സിസ്റ്റംസുമായി ഇന്ത്യ ഇതിനായി കരാറിൽ ഒപ്പുവെച്ചു. 1,896 കോടി രൂപ ചെലവിൽ 48 ടോർപ്പിഡോകളാണ് നാവികസേനയുടെ ഭാഗമാകുന്നത്. ഇതോടൊപ്പം കരസേനയ്‌ക്കായി 4.25 ലക്ഷം അത്യാധുനിക കാർബൈനുകൾ വാങ്ങാനും തീരുമാനമായിട്ടുണ്ട്.
2028 ഏപ്രിൽ മുതൽ ടോർപ്പിഡോകൾ ഇന്ത്യയിലെത്തി തുടങ്ങും. 2030-ഓടെ വിതരണം പൂർത്തിയാകും. നിലവിൽ ഇറ്റലി ഉൾപ്പെടെ ആറ് രാജ്യങ്ങൾ ഉപയോഗിക്കുന്ന ലോകോത്തര സാങ്കേതികവിദ്യയാണ് ബ്ലാക്ക് ഷാർക്ക് അഡ്വാൻസ്ഡ് ടോർപ്പിഡോകളിലുള്ളത്.
ഇന്ത്യയുടെ അഭിമാനമായ ആറ് കൽവരി ക്ലാസ് മുങ്ങിക്കപ്പലുകളിലാണ് ഈ ഹെവിവെയ്റ്റ് ടോർപ്പിഡോകൾ ഘടിപ്പിക്കുന്നത്.നിശബ്ദമായി വന്ന് ശത്രു കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകർക്കാൻ ശേഷിയുള്ള ഇവയുടെ പ്രഹരശേഷി ലോകപ്രശസ്തമാണ്.ഇന്ത്യൻ സമുദ്രാതിർത്തികളിൽ ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾക്ക് പേടിസ്വപ്നമായിരിക്കും ഈ ടോർപ്പിഡോകൾ .
















