കാസര്‍ഗോഡ്: പാലാവയല്‍ മലാങ്കടവില്‍ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. മലാങ്കടവ് ടൗണിനു സമീപം പറമ്പിലൂടെ ഒഴുകുന്ന തോട്ടില്‍ കുളിക്കാനിറങ്ങിയവരാണ് പാമ്പിനെ കണ്ടത്.
നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭീമനടിയിലെ ഫോറസ്റ്റ് ഓഫീസിലെ ജിഷ്ണു, അനൂപ്, സൗരവ് എന്നിവര്‍ എത്തി പാമ്പിനെ പിടികൂടി.
വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവും സ്ഥലത്തെത്തി. കൂറ്റന്‍ വിഷപാമ്പിനെ പ്രദേശത്ത് കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
















