കൊല്ലം: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപാളി അപഹരണകേസില്‍ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം.അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
കട്ടിളപാളി കേസില്‍ റിമാന്റില്‍ തുടരുന്നതിനാല്‍ അതില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയിലിന് പുറത്തിറങ്ങള്‍ കഴിയൂ. ദ്വാരപാലക കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടി ആയിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യഹര്‍ജി നല്‍കിയത്. ജാമ്യാപേക്ഷേയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. എന്നാല്‍ ശക്തമായ ജാമ്യവ്യവസ്ഥകള്‍ പ്രതിയ്‌ക്ക് മേല്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
















