കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് യുവാവിനെ പൊലീസുകാരന്‍ മര്‍ദിച്ചെന്ന് പരാതി.തൃക്കാക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിര്‍മല്‍ കുമാറിനെതിരെ മുളന്തുരുത്തി സ്വദേശി ജോയല്‍ പരാതി നല്‍കി.
ജോയലിന്റെയും നിര്‍മല്‍ കുമാറിന്റെയും വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.തുടര്‍ന്നായിരുന്നു മര്‍ദനം. പിന്നീട് സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടു.
നിര്‍മല്‍ കുമാര്‍ മദ്യപിച്ചിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. ജോയലിനെ തൃക്കാക്കര മുനിസിപ്പല്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















