കോഴിക്കോട്: ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണമുന്നയിച്ച് സമൂഹമാധ്യമത്തില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകയും മുന്‍ പഞ്ചായത്തംഗവുമായ
ഷിംജിത മുസ്തഫയ്‌ക്കെതിരെ പൊലീസ് കേസ്.ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യാപ്രേരണയ്‌ക്കാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം പൊലീസ് ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. വിഷയത്തില്‍ സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു.അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി.ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
അഡ്വ. വി. ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി.
















