കൊച്ചി : അറ്റകുറ്റപ്പണി കഴിഞ്ഞ് ശബരിമലയില്‍ തിരിച്ചെത്തിയത് യഥാര്‍ഥ സ്വര്‍ണ പാളികളല്ലെന്ന സംശയത്തില്‍ ഹൈക്കോടതി.ശബരിമലയില്‍ വന്‍ സ്വര്‍ണക്കൊള്ള നടന്നുവെന്നെന്ന സംശയം ബലപ്പെടുത്തുന്ന പരിശോധന റിപ്പോര്‍ട്ടാണ് വി എസ് എസ് സിയുടേത്.
ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം
അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്.സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി പ്രകടിപ്പിച്ചു.പ്രത്യേക അന്വേഷണ സംഘത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി.
കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
















