കോഴിക്കോട് : ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ച സംഭവം നോര്‍ത്ത് സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
അടുത്ത മാസം 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളില്‍ പറയുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി.
കണ്ടന്റ് ക്രിയേറ്ററാണ് യുവതി.വീഡിയോ വൈറലാക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്നാണ് ആരോപണം.പരാതിയുണ്ടായിരുന്നെങ്കില്‍ ബസിലെ കണ്ടക്ടറോട് പറയുകയോ പൊലീസിനെ സമീപിക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതെയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
















