കുണ്ടറ: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 76.13 കോടിരൂപ ചെലവിൽ കിഫ്ബി ധനലഭ്യതയിലാണ് എട്ടുനിലക്കെട്ടിടം നിർമ്മിച്ചത്. കെട്ടിട സമുച്ചയത്തിൽ ഡിജിറ്റൽ എക്‌സ്‌റേ, വിപുല ലാബ് സൗകര്യം അടക്കം സംവിധാനങ്ങളുണ്ട്.
















