ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു വ്യാപാരിയെ ഇസ്ലാമിക ഭീകരര്‍ കടയില്‍ കയറി ക്രൂരമായി മര്‍ദിച്ച ശേഷം ഷൗവ്വല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി. ഒരു കുടുംബത്തിലെ മൂന്ന് പേരുടെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. ഗാസിപൂര്‍ ജില്ലയിലെ കാളിഗഞ്ച് പ്രദേശത്താണ് സംഭവം. ബൈശാഖി സ്വീറ്റ്മീറ്റ് ആന്‍ഡ് ഹോട്ടല്‍ എന്ന സ്ഥാപനത്തിന്റെ ഉടമ ലിറ്റണ്‍ ചന്ദ്ര ഘോഷ് (55) ആണ് കൊല്ലപ്പെട്ടത്.
സ്വപന്‍ മിയ (55), ഭാര്യ മജീദ ഖാത്തൂണ്‍ (45), മകന്‍ മാസും മിയ (28) എന്നിവര്‍ ചേര്‍ന്നാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പ്രതികളെ കാളിഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. ചന്ദ്ര ഘോഷിന്റെ കടയിലെത്തിയ മാസും മിയയും ഒരു ജീവനക്കാരനും തമ്മിലാണ് ആദ്യം തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം രൂക്ഷമായതോടെ ചന്ദ്ര ഘോഷ് പ്രശനത്തില്‍ ഇടപെട്ടു. ഇതില്‍ പ്രകോപിതനായി കടയില്‍ നിന്നും ഇറങ്ങിപ്പോയ മാസും മിയ മാതാപിതാളോടൊപ്പം മാരകായുധങ്ങളുമായി തിരികെയെത്തി ചന്ദ്ര ഘോഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശനായി നിലത്തുവീണ ചന്ദ്ര ഘോഷിനെ പ്രതികള്‍ ഷൗവ്വല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയശേഷം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇതോടെ ഒരു മാസത്തിനിടെ ഇസ്ലാമിക ഭീകരരാല്‍ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ ഹിന്ദുവാണ് ലിറ്റണ്‍ ചന്ദ്ര ഘോഷ്.
















