ന്യൂദല്‍ഹി: ഈ വര്‍ഷം ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ആഗോള വളര്‍ച്ചയുടെ 20 ശതമാനം ഇന്ത്യയുടേതാകുമെന്നും വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോര്‍ജ് ബ്രെന്‍ഡെ ദാവോസില്‍ ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.
‘ഈ വര്‍ഷം ഇന്ത്യ വലിയ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാകുമെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു. ആഗോള വളര്‍ച്ചയുടെ 20 ശതമാനം ഇന്ത്യയ്‌ക്ക് വഹിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന കണക്കുകള്‍ ഇപ്പോള്‍ നമുക്കുണ്ട്. ഇന്ത്യ ഇന്ത്യയ്‌ക്ക് വേണ്ടി മാത്രമല്ല വളരുന്നത്, ആ വളര്‍ച്ച മറ്റു രാജ്യങ്ങള്‍ക്കും ഉതകുന്നതാകും’. ബോര്‍ജ് ബ്രെന്‍ഡെ പറഞ്ഞു.
‘ഇതിനു പുറമേ, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മില്‍ ഒരു വ്യാപാര കരാര്‍ സാധ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് ഈ വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമാകും.’
‘ഞാന്‍ പ്രതീക്ഷിച്ചിരുന്ന ചില നിര്‍ണ്ണായകമായ പരിഷ്‌കാരങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. അതുകൊണ്ടാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് എനിക്ക് കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ളത്’ ബ്രെന്‍ഡെ പറഞ്ഞു.
















