ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ കയറിയുള്ള ഓപ്പറേഷന്‍ ട്രാഷി-1 ല്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു.
പൊലീസിന്‌റെ സഹായത്തോടെ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ച് ഭീകരരെ പൂര്‍ണ്ണമായി തുരത്താനുള്ള സൈനിക നടപടികള്‍ തുടരുകയാണ്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദിന്റെ ഒരു സംഘത്തെ തിരച്ചിലില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ അവര്‍ വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. സൈന്യം അതിശക്തമായാണ് തിരിച്ചടിച്ചത്.
ഈ വര്‍ഷം ജമ്മു മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ജനുവരി 7 നും 13 നും കതുവ ജില്ലയിലെ ബില്ലവാര്‍ പ്രദേശത്തെ കഹോഗ്, നജോട്ട് വനങ്ങളില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായി.
















