മലപ്പുറം: ഒന്‍പതുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 80 വര്‍ഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും. വഴിക്കടവ് മണിമുളി നടംപടിയില്‍ സുരേഷ് ബാബുവിനെ (ഉണ്ണിക്കുട്ടന്‍, 27 )യാണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവതയ്‌ക്കു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പിഴയടക്കാത്ത പക്ഷം പ്രതി മൂന്ന് വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. വഴിക്കടവ് ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ജോസഫ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 24 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.
















