മലപ്പുറം: പറപ്പൂരില്‍ അമ്മയും രണ്ട് മക്കളും കുളത്തില്‍ മുങ്ങി മരിച്ചു.സൈനബ(50), ഫാത്തിമ(16), ആഷിഖ്(22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം.
പറപ്പൂര്‍ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് ഇവര്‍ മുങ്ങിമരിച്ചത്. ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
പിന്നീട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരുടെ മൃതദേഹം കൂടി കണ്ടെത്തുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
















