തൃശൂര്‍ :കലയോടുള്ള ആത്മാര്‍പ്പമണം ആത്മാര്‍ഥതയോടുളളതെങ്കില്‍ അവസരം നിങ്ങളെ തേടിയെത്തുമെന്ന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍.കലോത്സവം കുട്ടികള്‍ക്ക് സമ്മാനിക്കുന്നത് അവസരങ്ങള്‍ മാത്രമല്ല കൂട്ടായ്‌മയുടെ സാമൂഹ്യപാഠവുമാണ്.യുവപ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മലയാള സിനിമയ്‌ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കില്‍ വലിയ നഷ്ടമായേനെയെന്ന് താരം പറഞ്ഞു.എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.
ഇന്നും പല സംവിധായകരും പുതിയ പ്രതിഭകളെ അന്വേഷിച്ച് കലോത്സവവേദികളില്‍ എത്തുന്നുണ്ട്. പാഠപുസ്തകത്തിന് പുറത്ത് ഇത്രയേറെ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടമില്ല.കലാകാരന്മാരെ കലാകാരികളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുത്-മോഹന്‍ലാല്‍ പറഞ്ഞു.
കലോത്സവത്തില്‍ 1028 പോയിന്റുകളുമായി കണ്ണൂരിനാണ് കിരീടം . നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ 1023 പോയിന്റുകളുമായി രണ്ടാം സ്ഥാനവും 1017 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
















