തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ദേശീയപാതയില്‍ കല്ലമ്പലം കടമ്പാട്ട്‌കോണത്താണ് സംഭവം. കാര്‍യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ഇതിന് പിന്നാലെ കാറിന് തീപിടിച്ചു. അപകട സമയത്ത് വാഹനത്തില്‍ നാലുപേരുണ്ടായിരുന്നു.
നാവായിക്കുളത്തുനിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
















