Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

28 വര്‍ഷക്കാലം ധൂര്‍ത്ത ജീവിതം നയിക്കാന്‍ സഹായിച്ച 75000 കോടി രൂപയുടെ വാര്‍ഷികബജറ്റുള്ള സമ്പന്നമായ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൈവിടാന്‍ മടിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 10:30 pm IST
in India

മുംബൈ: 28 വര്‍ഷക്കാലം ധൂര്‍ത്ത ജീവിതം നയിക്കാന്‍ സഹായിച്ച 75000 കോടി രൂപയുടെ വാര്‍ഷികബജറ്റുള്ള സമ്പന്നമായ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൈവിടാന്‍ മടിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും. ഇരുവരും ചേര്‍ന്ന് ഏക് നാഥ് ഷിന്‍ഡേ പക്ഷത്തെ ഏതാനും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ കുതിരക്കച്ചവടത്തിലൂടെയോ ഭീഷണിയിലൂടെയോ ചാക്കിട്ടുപിടിത്തത്തിലൂടെയോ സ്വന്തം പക്ഷത്ത് നിര്‍ത്താന്‍ ഗൂഢപദ്ധതിയിട്ടതായി വിവരം.ഇതേ തുടര്‍ന്ന് ഷിന്‍ഡേ പക്ഷം അവരുടെ കൗണ്‍സിലര്‍മാരെ താജ് ഹോട്ടലിലേക്ക് മാറ്റി.

ഇതിന് ഉദ്ധവ് നല്‍കുന്ന വിശദീകരണം അദ്ദേഹത്തിന്റെ രാഷ്‌ട്രീയ കുബുദ്ധിയ്‌ക്ക് തെളിവാണ്. “ബിജെപിയെ പേടിച്ച് ഷിന്‍ഡേ പക്ഷം കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. 2022ല്‍ പിളര്‍ന്നതാണ് ശിവസേന. ഒരിയ്‌ക്കല്‍ പിളര്‍ന്നാല്‍ വീണ്ടും പിളരുമെന്ന് ഷിന്‍ഡേ ഭയക്കുന്നു.”  2022ല്‍ ഉദ്ധവ് താക്കറെയുടെ ഭരണത്തെ അട്ടിമറിച്ച് ഒരു വിഭാഗം ശിവസേന എംഎല്‍എമാരെ ബിജെപിയ്‌ക്കൊപ്പം ചേര്‍ത്തത് ഷിന്‍ഡേയുടെ നേതൃത്വത്തിലാണ്.  പക്ഷെ അന്ന് ശരത് പവാറിന്റെയും കോണ്‍ഗ്രസിന്റെയും കൈകളിലെ കളിപ്പാവയായി മാറിയ ഉദ്ധവ് താക്കറെയ്‌ക്കെതിരെ സത്യസന്ധമായ ഒരു സമരം തന്നെയാണ് ഏക് നാഥ് ഷിന്‍ഡേ നടത്തിയത്.

വന്‍തുകയും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്താണ് ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ സ്വന്തംപക്ഷത്തേക്ക് കൊണ്ടുവരാനുള്ള നാണം കെട്ട കളി ഉദ്ധവ്-രാജ് താക്കറെ പക്ഷം നടത്തുന്നത്. 227 അംഗങ്ങളുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകള്‍ വേണം. ബിജെപിയാണ് ഇപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 89 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. പക്ഷെ 114 എന്ന കേവലഭൂരിപക്ഷമാകാന്‍ ഷിന്‍ഡേ പക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്. ഷിന്‍ഡേ ശിവസേനയുടെ 29 കൗണ്‍സിലര്‍മാരാണ് വിജയിച്ചിരിക്കുന്നത്. പക്ഷെ ഇവരില്‍ കുറച്ചുപേരെ കുതിരക്കച്ചവടത്തിലൂടെയോ ചാക്കിട്ടുപിടിത്തത്തിലൂടെയോ സ്വന്തമാക്കാനാണ് താക്കറെ സഹോദരന്മാര്‍ ശ്രമിക്കുന്നത്. ഗുണ്ടായിസത്തിന് പേര് കേട്ട നേതാവാണ് രാജ് താക്കറെ.

ഉദ്ധവ് താക്കറെ ശിവസേനയും രാജ് താക്കറെയുടെ മഹാനവനിര്‍മ്മാണ്‍ സമിതിയും ചേര്‍ന്ന് 71 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 43 കൗണ്‍സിലര്‍മാരുടെ കൂടി പിന്തുണ ലഭിച്ചാല്‍ ഇവര്‍ക്ക് ഭരിയ്‌ക്കാം. കോണ്‍ഗ്രസിന്റെ 24 കൗണ്‍സിലര്‍മാര്‍ വിജയിച്ചിട്ടുണ്ട്. ഇവരെ കൂടെക്കൂട്ടിയാല്‍ 95 ആയി. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം എട്ട് വാര്‍ഡുകളില്‍ വിജയിച്ചു. ഈ പിന്തുണ കൂടി ലഭിച്ചാല്‍ 99 ആയി. സമാജ് വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റുകളും എന്‍സിപി ശരത് പവാറിന് ഒരു സീറ്റും ഉണ്ട്. ഇവരുടെയെല്ലാം പിന്തുണ ഉദ്ധവ് താക്കറെയ്‌ക്ക് ലഭിച്ചേക്കും. അപ്പോള്‍ 102 സീറ്റ് ആയി. ബാക്കി 12 കൗണ്‍സിലര്‍മാരുടെ പിന്തുണ കൂടി നേടിയാല്‍ ഭരിയ്‌ക്കാം എന്നതാണ് താക്കറെ സഹോദരന്മാരുടെ കണക്കുകൂട്ടല്‍. അതിനാണ് ഇവര്‍ ഷിന്‍ഡേ ശിവസേനയിലെ കൗണ്‍സിലര്‍മാരുടെ പിന്തുണ തേടുന്നത്. പക്ഷെ ഇത് മുന്‍കൂട്ടി മണത്തറിഞ്ഞാണ് ഷിന്‍ഡേ 29 കൗണ്‍സിലര്‍മാരെയും താജ് ഹോട്ടലില്‍ താമസിപ്പിക്കുന്നത്. ഒരു ശിവസേനക്കാരന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ആകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഉദ്ധവ് താക്കറെ ശനിയാഴ്ച പ്രസ്താവിച്ചത് ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ പ്രലോഭിപ്പിക്കാനാണ്. ദൈവനിശ്ചയം ഉണ്ടെങ്കില്‍ തന്റെ ആഗ്രഹം നടക്കുമെന്നും ഉദ്ധവ് പ്രതികരിച്ചിരുന്നു. പക്ഷെ ഉദ്ധവ് താക്കറെയുടെ ഉള്ളിലിരിപ്പ് നന്നായി അറിയാവുന്നതുകൊണ്ടാണ് ഷിന്‍ഡേ തന്റെ കൗണ്‍സിലര്‍മാരെ താജ് ഹോട്ടലിലേക്ക് മാറ്റിയത്.

അതേ സമയം ബിജെപിയും ഷിന്‍ഡേ പക്ഷവും ചേര്‍ന്നാല്‍ 118 സീറ്റുകള്‍ ഉണ്ട്. ഇത് 114 എന്ന കേവലഭൂരിപക്ഷത്തേക്കാള്‍ നാല് സീറ്റുകള്‍ അധികമാണ്. ഇനി എന്‍സിപി അജിത് പവാറിന്റെ ഭാഗത്തുള്ള മൂന്ന് കൗണ്‍സിലര്‍മാര്‍ കൂടിച്ചേര്‍ന്നാല്‍ 121 സീറ്റുകള്‍ ആവും. രണ്ടാഴ്ച കഴിഞ്ഞ ഷിന്‍ഡേ പക്ഷവുമായി ചേര്‍ന്ന് സംയുക്തയോഗം നടത്തുമെന്നാണ് ഫഡ് നാവിസ് പ്രസ്താവിച്ചത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ മേയര്‍ ബിജെപി കൗണ്‍സിലര്‍ ആയിരിക്കുമെന്ന് ദേവേന്ദ്ര ഫഡ് നാവിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ടര വര്‍ഷം വിതം മേയര്‍ സ്ഥാനം കൈമാറാമെന്ന നിര്‍ദേശത്തിന് ബിജെപി വഴങ്ങാനിടയില്ല.

Tags: Brihanmayi Mumbai Municipal CorporationUddhav ThackerayEknath ShindeMNSRaj Thackerayshivsean UBTMaharashtra politicsBMC election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും; എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്രയ്‌ക്ക്, തല്‍ക്കാലം ധനകാര്യം ഫഡ്നാവിസിന്

India

ഇനി സുനേത്ര പവാറിനെ പിന്‍ഗാമിയാക്കാന്‍ എന്‍സിപി, ഉപതെരഞ്ഞെടുപ്പില്‍ സുനേത്രയെ മത്സരിപ്പിയ്‌ക്കും

അജിത് പവാറിന്‍റെ വേര്‍പാടിന്‍റെ നൊമ്പരത്തില്‍ ഇരിയ്ക്കുന്ന സുനേത്ര പവാറിനെ കാണാന്‍ എത്തിയ ഫഡ്നാവിസും ഷിന്‍ഡേയും (ഇടത്ത്) അജിത് പവാറും ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡേയും ഊഷ്മള സൗഹൃദം പങ്കിടുന്നു (വലത്ത്)
India

പൊലിഞ്ഞു പോയീ ഈ ദീപ്ത സൗഹൃദം; അജിത് പവാറില്ലാത്ത ശൂന്യതയില്‍ ഭാര്യ സുനേത്രാപവാറിനരികില്‍ സൗഹൃദഭാരത്താല്‍ ഫഡ് നാവിസും ഷിന്‍ഡേയും

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.