പാലക്കാട്: തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ആത്മഹത്യ ചെയ്തതായി കുടുംബം. അട്ടപ്പാടിയില്‍ ആണ് സംഭവം.
പുലിയറ സ്വദേശി പി.കെ ഗോപാലകൃഷ്ണനാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തത്.വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു.
കാലിലെ അസുഖത്തിന് ചികിത്സയ്‌ക്ക് പണം കണ്ടെത്താന്‍ കഴിയാത്തത് ഗോപാലകൃഷ്ണനെ വിഷമിപ്പിച്ചിരുന്നു.ബാങ്കിലെ വായ്‌പ ജപ്തിയിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല.
അതേസമയം മൂപ്പില്‍ നായരുടെ സര്‍വേ നമ്പറിലുള്ള ഭൂമികള്‍ ആധാരം ചെയ്യുന്നത് തടഞ്ഞുള്ള ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്ന സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ടതാണ് ഗോപാലകൃഷ്ണന്റെ ഭൂമി. നാല് മാസം മുന്‍പ് തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ നരസിമുക്ക് ഇരട്ടക്കളത്തെ കൃഷ്ണസ്വാമി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു.
















