തിരുവനന്തപുരം:തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വാജിവാഹനം കൈമാറിയത് വിവാദമായായിരിക്കെ, പാരമ്പര്യ വിധി പ്രകാരം ഹൈക്കോടതിയുടെ അറിവോടെയാണ് വാജിവാഹനം കൈമാറിയതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു.എല്ലാം നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണെന്നാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത് 2017 മാര്‍ച്ചിലാണ്.ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.
അഷ്ടദിക്ക്പാലകര്‍ അടക്കം കൊടിമരത്തിലെ മറ്റു വസ്തുക്കള്‍ സീല്‍ ചെയ്ത് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിലാണ് ഇത്.
സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെയാണ് കൊടിമരം പുതുക്കി പണിതതിലേക്കും വാജിവാഹനം തന്ത്രിക്ക് കൊടുത്തതിലേക്കും അന്വേഷണം നീങ്ങിയത്.വാജിവാഹനം തന്ത്രിയുടെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെടുത്ത് കോടതിക്ക് കൈമാറി.ിട്ടുണ്ട്.
അതേസമയം,വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ആചാരപരമാണെന്നാണ് അന്ന് ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞത്.
















