Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഭാഗമായ സ്റ്റാര്‍ലിങ്ക് ആന്‍റിനകളും ടെര്‍മിനലുകളും വഴി ഇറാനില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് നല്‍കിയെന്നും അത് അവിടുത്തെ കലാപത്തിന് ആക്കം കൂട്ടാന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 06:31 pm IST
in India, World
ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)

ന്യൂദല്‍ഹി: ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഭാഗമായ സ്റ്റാര്‍ലിങ്ക് ആന്‍റിനകളും ടെര്‍മിനലുകളും വഴി ഇറാനില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് നല്‍കിയെന്നും അത് അവിടുത്തെ കലാപത്തിന് ആക്കം കൂട്ടാന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ട്. കലാപം ഇല്ലാതാക്കാന്‍ വേണ്ടി ഇറാന്‍ സര്‍ക്കാര്‍ ഇന്‍റര്‍ നെറ്റ് നിരോധിച്ചിരുന്നു. എന്നാല്‍ കുന്നിന്‍മുകളിലും രഹസ്യകേന്ദ്രങ്ങളിലും സ്ഥാപിച്ച സ്റ്റാര്‍ലിങ്ക് ആന്‍റിനകളും ടെര്‍മിനലുകളും റൂട്ടറും ഡിഷും ഉയര്‍ത്തി അതു വഴി ഇറാനില്‍ പലയിടത്തും ഉപഗ്രഹം വഴി ഇന്‍റര്‍നെറ്റ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല, ഒരൊറ്റ സ്റ്റാര്‍ലിങ്ക് കണക്ഷനില്‍ നിന്നും ഇന്‍റര്‍നെറ്റ് പങ്കിടാനുള്ള ചില സോഫ്റ്റ് വെയര്‍ ടൂളുകളും വികസിപ്പിച്ചെടുത്തിരുന്നതായി പറയുന്നു. ഇത് കലാപകാരികള്‍ക്കിടയില്‍ സന്ദേശം കൈമാറപ്പെടാന്‍ സഹായകരമായതായി പറയുന്നു. ഇറാന്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് ബ്ലാക്കൗട്ടുകള്‍ നടപ്പിലാക്കുമ്പോള്‍ രഹസ്യമായി സ്റ്റാര്‍ലിങ്ക് റൂട്ടറുകളും ഡിഷുകളും ഉപയോഗിച്ച് കലാപകാരികള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയാണ്.

അതായത് ഒരു രാജ്യത്തിന്റെ പരമാധികാര സര്‍ക്കാര്‍ വിചാരിച്ചാലും ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ കഴിയില്ലെന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്‍പിലും ചോദ്യമുയര്‍ത്തുകയാണ്. വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പടരുന്നതാണ് പലപ്പോഴും കലാപത്തിന് കാരണമായി മാറുന്നത്. അതായത് അമേരിക്കന്‍ സര്‍ക്കാര്‍ വിചാരിച്ചാലും ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിയും എന്ന സ്ഥിതി ഭീതിദമാണ്. ഇറാനില്‍ സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സിനുള്ള റൂട്ടറുകളും ഡിഷുകളും എല്ലാം വിതരണം ചെയ്യാന്‍ ചൂക്കാന്‍ പിടിച്ചത് അമേരിക്കന്‍ സര്‍ക്കാര്‍ തന്നെയാണെന്ന് പറയുന്നു. സ്പേസ് എക്സിനോട് തന്നെ ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ ട്രംപ് സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായി ചില വാര‍്ത്തകള്‍ പുറത്തുവരുന്നു. ഈ ഉപകരണങ്ങള്‍ രഹസ്യമായി ഉപയോഗിക്കാന്‍ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി എന്നാണ് പറയുന്നത്. അതായത് ഒരു രാജ്യത്തിന്റെ പരമാധികാരം ലംഘിച്ചാണ് ഈ പ്രവര്‍ത്തനം എന്നോര്‍ക്കണം.

പക്ഷെ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ കുട്ടി ആന്‍റിനകള്‍ മതിയാകും. ഈ സ്റ്റാര്‍ലിങ്ക് ആന്‍റിനകള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ സാധാരണ കണ്ടുവരുന്നതുപോലെ ഇന്‍റര്‍നെറ്റ് കേബിളുകള്‍ ആവശ്യമില്ല. പകരം ഉപഗ്രഹങ്ങളാണ് ഈ ആന്‍റിനയിലേക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുക. ഈ സ്റ്റാര്‍ ലിങ്ക് ആന്‍റിനകളും ടെര്‍മിനലുകളും ഇറാനിലെ പല കുന്നിന്‍മുകളിലും രഹസ്യകേന്ദ്രങ്ങളും ഉയര്‍ത്തിയത് സിവില്‍ സൊസൈറ്റികളും എന്‍ജിഒ സംഘടനകളുമാണ്. ഇറാനില്‍ അമേരിക്കയിലെ ജോര്‍ജ്ജ് സോറോസിന്റെയും അമേരിക്കയിലെ സമ്പന്ന കുടുംബങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനുകളും നല്കുന്ന ധനസഹായം വാങ്ങി പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ഉണ്ട്. ഇറാനില്‍ ഇത്തരം എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ഏകദേശം 50,000 സ്റ്റാര്‍ലിങ്ക് ടെര്‍മനിലുകള്‍ ഇന്‍റര്‍നെറ്റ് സേവനം നല‍്കാന്‍ ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതായത് ആ രാജ്യത്തെ ഭരണാധികാരികള്‍ക്കെതിരെ കലാപം ചെയ്യുന്നവരിലേക്ക് വ്യാജവാര്‍ത്തകള്‍ എത്തിക്കാന്‍ ഇത്തരം എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ഇന്‍റര്‍നെറ്റ് എത്തിക്കുന്നുവെങ്കില്‍ അവര്‍ ആ രാജ്യത്തെ ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരല്ലേ? അവര്‍ സഹായിക്കുന്നത് ഏത് രാജ്യത്തെയാണ്? അമേരിക്കയെയോ അതോ ഇറാനെയോ?

മണിപ്പൂരിലും കലാപം ആളിക്കത്തിക്കാന്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കപ്പെട്ടു

ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് മണിപ്പൂരിലെ സ്റ്റാര്‍ലിങ്കിന്റെ ഉപയോഗം. മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങളായ കുക്കികളും മെയ്തി വിഭാഗവും തമ്മില്‍ കലാപമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അവിടെ പലപ്പോഴും ഇന്‍റര്‍നെറ്റ് നിരോധിച്ചിരുന്നു. പക്ഷെ അവിടെയും കലാപകാരികളെ അക്രമത്തിലേക്ക് തള്ളിവിടാന്‍ ചില എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും സ്റ്റാര്‍ലിങ്ക് ആന്‍റിനകള്‍ വഴി അതീവരഹസ്യമായി ഇന്‍റര്‍നെറ്റ് നല്‍കിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. അവിടെ അസം റൈഫിള്‍സ് നടത്തിയ റെയ്ഡുകളില്‍ പല കുന്നിന്‍ മുകളില്‍ നിന്നും താഴ് വരകളില്‍ നിന്നും മെയ്തി വിഭാഗങ്ങള്‍ ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ ഉപയോഗിച്ചിരുന്ന സ്റ്റാര്‍ലിങ്കിന്റെ റൂട്ടറുകളും ഡിഷുകളും പിടിച്ചെടുത്തിരുന്നു. സമചതുരത്തിലുള്ള ഡിഷും അതില്‍ ഉപയോഗിക്കാന്‍ സ്റ്റാര്‍ലിങ്ക് ലോഗോ പ്രിന്‍റ് ചെയ്ത റൂട്ടറുകളും ആണ് പിടിച്ചത്.മണിപ്പൂരില്‍ മെയ്തി കലാപഭൂമികളായ ചുരാചന്ദ്പൂര്‍, ചാന്‍റല്‍, ഇംഫാല്‍ ഈസ്റ്റ്, കാങ് പോക് പി എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. അതായത് സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് ബ്ലാക്കൗട്ടുകള്‍ നടപ്പിലാക്കുമ്പോള്‍ രഹസ്യമായി കലാപകാരികള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയാണ്. അതായത് ഒരു രാജ്യത്തിലെ പരമാധികാര സര്‍ക്കാരിന് കലാപസാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് നിരോധിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ഇത്തരം സ്റ്റാര്‍ലിങ്ക് ആന്‍റിനകള്‍ വഴി ഇന്‍റര്‍നെറ്റ് നല്‍കുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തിയല്ലേ? ഗോത്രശത്രുതയുടെ എരിതീയിലേക്ക് എണ്ണയൊഴിക്കാനാണ് ഈ സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റുകളുടെ സാന്നിധ്യം സഹായകരമാവുക. അതായത്, എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും രാജ്യവിരുദ്ധ കലാപങ്ങളും തമ്മിലുള്ള അഭേദ്യബന്ധത്തെയാണ് ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നത്. മിക്ക എന്‍ജിഒകളും അമേരിക്കയിലെ ജോര്‍ജ്ജ് സോറോസ് വഴിയോ ഡീപ് സ്റ്റേറ്റുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ വഴിയോ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഡീപ് സ്റ്റേറ്റിന് ഇഷ്ടമില്ലാത്ത സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ആ രഹസ്യശക്തി കൂട്ടുപിടിക്കുന്നത് അതത് രാജ്യങ്ങളിലെ എന്‍ജിഒകളെയും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളെയുമാണ്. ആ എന്‍ജിഒകള്‍ക്ക് സര്‍ക്കാരിന്റെ ഇന്‍റര്‍നെറ്റ് നിരോധനം മറികടന്ന് സ്റ്റാര്‍ലിങ്ക് വഴി ഇന്‍റര്‍നെറ്റ് സൗകര്യം ചെയ്തുകൊടുക്കാന്‍ കഴിയുന്നുവെങ്കില്‍ ആ സാഹചര്യം അങ്ങേയറ്റം ഭീതിദമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 37 ലക്ഷം എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുമാണ്. ഇവരില്‍ പലരും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.

സ്റ്റാര്‍ലിങ്കും ഇലോണ്‍മസ്കിന്റെ സ്പേസ് എക്സും എന്‍ജിഒകളും അമേരിക്കന്‍ ഡീപ് സ്റ്റേറ്റും തമ്മിലുള്ള ബന്ധം അപകടകരമാണ്. ഇറാനിലെ ആയത്തൊള്ള അലി ഖമേനി സര്‍ക്കാര്‍ അനുഭവിച്ചത് ഇതേ നിസ്സഹായതയാണ്. ഖമേനി സര്‍ക്കാര്‍നിരോധിച്ചിട്ടും അവിടെ ഇന്‍റര്‍നെറ്റ് ലഭ്യമായി. ഇത് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനും കൂടുതല്‍ പേരെ കലാപത്തിലേക്ക് കൊണ്ടുവരുന്നതിനും കാരണമായി.

Tags: Starlinksatellite internetCivil SocietyiranNGOsmanipurinternetMeiteiElonmusk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.