Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂതന സാങ്കേതികവിദ്യകള്‍ ഒഴിവാക്കി നിര്‍മിച്ച ഐഎന്‍എസ്വി കൗണ്ടിന്യ കന്നിയാത്ര പൂര്‍ത്തിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 08:12 am IST
in India

കൊച്ചി: നൂതന സാങ്കേതികവിദ്യകള്‍ ഇല്ലാതെ പരമ്പരാഗത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യന്‍ നാവികസേനാ യാനമായ ഐഎന്‍എസ്വി കൗണ്ടിന്യ പോര്‍ബന്തറില്‍ നിന്നുള്ള കന്നിയാത്ര വിജയകരമായി പൂര്‍ത്തിയാക്കി മസ്‌കറ്റിലെത്തി. ഭാരതവും ഒമാനും പങ്കിട്ട സമുദ്ര പൈതൃകത്തിലെ സുപ്രധാന നിമിഷത്തിനു സാക്ഷ്യം വഹിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കപ്പലിനെയും ജീവനക്കാരെയും സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് സ്വീകരിച്ചു.

5000 വര്‍ഷത്തിലേറെയായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആഴത്തില്‍ വേരൂന്നിയ സമുദ്ര, സാംസ്‌കാരിക, നാഗരിക ബന്ധങ്ങളെ എടുത്തുകാണിക്കുന്ന പ്രതീകമാണ് പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച ഈ കപ്പല്‍. തദ്ദേശീയ സമുദ്ര പരിജ്ഞാനം, കരകൗശല വൈദഗ്ധ്യം, സുസ്ഥിര കപ്പല്‍ നിര്‍മാണ രീതികള്‍ എന്നിവ ഐഎന്‍എസ്വി കൗണ്ടിന്യ പ്രദര്‍ശിപ്പിക്കുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത പദ്ധതി നാവിക വാസ്തുശില്പികള്‍, പുരാവസ്തു ഗവേഷകര്‍, പരമ്പരാഗത കപ്പല്‍ നിര്‍മാണ ഡിസൈനര്‍മാര്‍ എന്നിവരുടെ പിന്തുണയോടെയാണ് ഇന്ത്യന്‍ നാവികസേന നടപ്പിലാക്കിയത്. അജന്ത ഗുഹാചിത്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിലെ ഒരു കപ്പലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആധുനിക ആണികളോ ലോഹ ബന്ധങ്ങളോ ഇല്ലാതെ പരമ്പരാഗത തുന്നല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ മഹാസമുദ്രം കടന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് യാത്രപോയ ഇതിഹാസ യാത്രികനായ കൗണ്ടിന്യന്റെ പേരാണ് കപ്പലിനു നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കരകൗശല വിദഗ്ധരും പരമ്പരാഗത കപ്പല്‍ നിര്‍മാതാക്കളും കൗണ്ടിന്യയുടെ നിര്‍മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. തേങ്ങാനാരുകള്‍, തടി, കയര്‍, പ്രകൃതിദത്ത റസിനുകള്‍ എന്നിവ ഉപയോഗിച്ചു. കൊങ്കണ്‍ തീരം ഭരിച്ചിരുന്ന കദംബ രാജവംശത്തിന്റെ രാജകീയ ചിഹ്നമായ ഗന്ധഭേരുവിന്റെയും സൂര്യന്റെയും ചിത്രങ്ങളാണ് കപ്പലിന്റെ ഇരുവശങ്ങളിലുമുള്ള പായ് തുണികളില്‍ അച്ചടിച്ചിരിക്കുന്നത്. കപ്പലിന്റെ അഗ്രഭാഗത്ത് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പ്രതീകമായ പ്രത്യേക ശൈലിയിലുള്ള ശില നങ്കൂരത്തെ അലങ്കരിക്കുന്നു.

സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് സംഘടിപ്പിച്ച സ്വാഗത ചടങ്ങില്‍ ഒമാന്‍ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസാന്‍ അല്‍ ബുസൈദി, ഇന്ത്യന്‍ നാവികസേന, റോയല്‍ നേവി ഓഫ് ഒമാന്‍, റോയല്‍ ഒമാന്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, മറ്റ് മന്ത്രാലയങ്ങള്‍ എന്നിവയിലെ മുതിര്‍ന്ന വ്യക്തികള്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി സെയ്ദ് ബിന്‍ ഹമൂദ് ബിന്‍ സെയ്ദ് അല്‍ മവാലിയുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

Tags: INSV Kaundinyamaiden voyageAncient stitched ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുന്നിച്ചേര്‍ത്ത കപ്പല്‍, ഐഎന്‍എസ്‌വി കൗണ്ടിന്യ യാത്രയ്‌ക്കൊരുങ്ങുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.