തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പോലീസ് തലപ്പത്ത് കുട്ട സ്ഥലംമാറ്റവും സ്ഥാനമാറ്റവും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണമുന്നണി കണ്ടെത്തിയ കാരണങ്ങളിലൊന്ന് പോലീസ് തലപ്പത്ത് പിണറായിസർക്കാറിന് വിരുദ്ധരായ ഐപിഎസ്സുകാരുടെ ‘കളികൾ ‘ ഉണ്ടായതാണെന്നാണ് വിലയിരുത്തൽ. ഐഎഎസ് തലപ്പത്തും വൻ മാറ്റങ്ങൾ വരും.
16 ഉയർന്ന ഉദ്യോഗസ്ഥർക്കാണ് ഇളക്കം ഉണ്ടായത്.
ട്രാഫിക്കിൽ നിന്ന് ഐജി: കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറാക്കി. ഹരിശങ്കറിനെ ആംഡ് ബറ്റാലിയനിൻ ഡപ്യൂട്ടി ഐ ജി ആക്കി.
കോഴിക്കോട് കമ്മീഷണർ നാരായണൻ.ടിയെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഐ ജി ആക്കി. അവിടെ നിന്ന് അരുൾ.ആർ.ബി.കൃഷ്ണയെ എറണാകുളം റേഞ്ചിൽ ഡിഐജി ആക്കി.
സ്പെഷൽ ബ്രാഞ്ചിൽ നിന്ന് ജയദേവ്.ജിയെ കോഴിക്കോട് കമ്മീഷണറാക്കി വിട്ടു. സ്പെഷൽ ബ്രാഞ്ചിലേക്ക് കൊല്ലം കമ്മീഷണർ കിരൺ നാരായണനെ സ്പെഷൽ ബ്രാഞ്ചിൽ എസ്പി ആക്കി.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് ചീഫ് സുദർശൻ ഇനി എറണാകുളം റൂറലിൽ അതേ പദവിയിൽ. എറണാകുളത്തു നിന്ന് ഹേമലതയെ കൊല്ലം സിറ്റി കമ്മീഷണറാക്കി. കോഴിക്കോട് ജില്ലാ പോലീസ് ചീഫ് കെ.ഇ. ബൈജുവിനെ കോസ്റ്റൽ പോലീസിലേക്ക് എഐജി യാക്കി അയച്ചു. അവിടെ നിന്ന് പദം സിങ്ങിനെ കോഴിക്കോട് ക്രമസമാധാനം, ട്രാഫിക് ഡിസിപി ആക്കി.
തിരുവനന്തപുരം ഡിസിപി ഫരാഷ്.ടിയെ കോഴിക്കോട് റൂറൽ ജില്ലാ തലവനാക്കി.
വയനാട്ടിലെ ഡിപിസി തപോഷ് ബസ്മത് റെ തലസ്ഥാനത്ത് ക്രമസമാധാനം കാക്കുന്ന ഡിസിപിയാകും. ആ സ്ഥാനത്തേക്ക് അരുൺ.കെ.പവിത്രൻ കോഴിക്കോട് സിറ്റി ഡിസിപി സ്ഥാനത്തു നിന്ന് പോകും.
വനിതാ ആംഡ് ബറ്റാലിയൻ കമാൻഡൻ്റ് മൊഹമ്മദ് നദീമുദ്ദീൻ റയിൽവേയിലേക്ക് മാറും. ജൂവ്വനപുഡി മഹേഷ് കോഴിക്കോട് സിറ്റി ഡിസിപി സ്ഥാനത്തു നിന്ന് തിരുവനന്തപുരം റൂറലിലേക്ക് പോകും. ഷാഹൻഷാ.കെ.എസ്. റെയിൽവേയിൽ നന്ന് കൊച്ചി ഡി സിപി 2 ആകും.











