കൊച്ചി : വില്‍പനക്കായും സ്വന്തം ഉപയോഗത്തിനായും ഫ്‌ളാറ്റില്‍ കഞ്ചാവ് സൂക്ഷിച്ച യുവതിയടക്കം മൂന്നുപേര്‍ തൃപ്പൂണിത്തുറയില്‍ അറസ്റ്റിലായി.
അമ്പലപ്പുഴ കോമന മുല്ലക്കേരില്‍ ദേവിക (22), ന്യൂമാഹി കുറിച്ചി വരശ്രീയില്‍ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിള്‍ ഗേറ്റ് പുതുശേരിയില്‍ ദേവാ സതീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
വാടകക്കെടുത്ത ഫ്‌ളാറ്റിലെ ദിവാന്‍ കോട്ടിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 1.270 കിലോ കഞ്ചാവാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെടുത്തത്. ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ എം. റിജിന്‍ തോമസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
















