കണ്ണൂര്‍: മലയാള സിനിമയിലെ മുത്തച്ഛനായി തിളങ്ങിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് മരണാനന്തര ബഹുമതിയായി സമ്മാനിക്കും.
24ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം ഉദയംപേരൂരിലെ ശ്രീനിവാസന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം ശ്രീനിവാസന്റെ കുടുംബത്തിന് കൈമാറും. ഭാര്യ വിമല, മക്കളായ വിനീത്, ധ്യാന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.
അന്‍പതിനായിരം രൂപയും ശില്‍പ്പവുമാണ് പുരസ്‌കാരം. വാര്‍ത്താ സമ്മേളനത്തില്‍ പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി.ഐ. മധുസൂദനന്‍ എംഎല്‍എ, ടി.വി. രാജേഷ്, പി. സന്തോഷ്, പി.വി. ഭവദാസന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
















