പത്തനംതിട്ട: ശബരിമലയില്‍ ഏതു നിര്‍മ്മാണത്തിനും മുമ്പ് ഹൈക്കോടതിയുടെ അനുമതി വാങ്ങണമെന്ന 2023ലെ ഉത്തരവ് മറികടന്നാണ് 2025ല്‍ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം കൊടുത്തുവിട്ടത്. വിവരം ഹൈക്കോടതി നിയമിച്ച സ്‌പെഷല്‍ കമ്മിഷണറില്‍ നിന്നു മറച്ചുവച്ചത് എന്തിനെന്ന ചോദ്യവും പ്രശാന്തിനെതിരേ ഉയരുന്നു. കോടതി നിര്‍ദേശമറിയില്ലെന്നായിരുന്നു മറുപടി.
2023 നവംബറില്‍ പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അധികം കഴിയും മുമ്പേ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശാന്‍ നീക്കമാരംഭിച്ചിന് രേഖകളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നിരവധി ക്ഷേത്രങ്ങളിലെ അടിയന്തര പണികള്‍ ബാക്കിയുള്ളപ്പോള്‍ അതിലൊന്നും ശ്രദ്ധിക്കാതെ ആരുടെ നിര്‍ദേശ പ്രകാരമാണ് ദ്വാരപാലക പാളികളില്‍ തിടുക്കത്തില്‍ സ്വര്‍ണം പൂശിയതെന്ന ചോദ്യമാണ് ഉയരുന്നത്.
















