കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷവും 1 മാസവും കഠിനതടവും, 1,57,500 രൂപ പിഴയും ശിക്ഷ. ചേറ്റുതോട് നേടിയപാല മണ്ണിപ്പറമ്പില്‍ രാഹുല്‍ ഷാജിയെ (25)യാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത് .
2022 നവംബറിലായിരുന്നു ആദ്യ പീഡനം. തുടര്‍ന്ന് 2023 മാര്‍ച്ചിലും സമാനമായ പീഡനം നടന്നു. പാലാ എസ്എച്ച്ഒ കെ.പി തോംസണ്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി. പ്രോസിക്യൂഷന്‍ 30 സാക്ഷികളെയും 38 പ്രമാണങ്ങളും ഹാജരാക്കി. പ്രതി പിഴ അടച്ചാല്‍ അതില്‍ നിന്ന് 1,25,000രൂപയും വിക്ടിം കൊമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നുള്ള തുകയും അതിജീവിതക്കു നല്‍കുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്.
















