കൊച്ചി ; കേരളത്തില്‍ എയിംസിനെ കുറിച്ചൊരു ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് സുരേഷ് ഗോപി ജയിച്ചത് കൊണ്ട് മാത്രമാണെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. റോഡില്‍ കുഴിയടക്കുന്നതിനെ കുറിച്ചല്ലാതെ ഔട്ട് ഓഫ് ദ ബോക്സ് എന്ന് ചിന്തിക്കാവുന്ന തലത്തിലെ വികസനത്തെ കുറിച്ച് എന്നാണ് മാറി മാറി ഭരിച്ച മുന്നണികള്‍ ചര്‍ച്ച നടത്തിയത് ? അപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ബസ് ഒരു ദിവസം ആറു വീലില്‍ ഓടിയാല്‍ അത് വരെയെടുത്ത് പി.ആര്‍ ചെയ്യാന്‍ നില്‍ക്കുന്ന ചില മോന്‍മാര്‍ സുരേഷ് ഗോപിയെ കയറി ചൊറിയാന്‍ നില്‍ക്കുന്നതെന്നും യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
എന്നാണ് നമ്മള്‍ എയിംസിനെ കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങിയത് ??
ഒളിംപിക്സിനെ കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങിയത് ??
റോഡില്‍ കുഴിയടക്കുന്നതിനെ കുറിച്ചല്ലാതെ ഔട്ട് ഓഫ് ദ ബോക്സ് എന്ന് ചിന്തിക്കാവുന്ന തലത്തിലെ വികസനത്തെ കുറിച്ച് എന്നാണ് മാറി മാറി ഭരിച്ച മുന്നണികള്‍ ചര്‍ച്ച നടത്തിയത് ??
വിമാനത്താവളം മുതല്‍ കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ് വരെ കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുമ്പ് തന്നെ സ്ഥാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു….
വടക്കന്‍ കേരളത്തില്‍ മര്യാദയ്‌ക്കൊരു ഹൈവേ വികസനം വന്നത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ ആകെ മൊത്തത്തില്‍ ഹൈവേ വികസനം ഉണ്ടായത് കൊണ്ട് മാത്രം….
കേരളത്തില്‍ എയിംസിനെ കുറിച്ചൊരു ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് ഈ മനുഷ്യന്‍ ജയിച്ചത് കൊണ്ട് മാത്രം….
അപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ബസ് ഒരു ദിവസം ആറു വീലില്‍ ഓടിയാല്‍ അത് വരെയെടുത്ത് പി.ആര്‍ ചെയ്യാന്‍ നില്‍ക്കുന്ന ചില മോന്‍മാര്‍ സുരേഷ് ഗോപിയെ കയറി ചൊറിയാന്‍ നില്‍ക്കണത്….
അങ്ങേര് അനാവശ്യമായിട്ട് ഒരുത്തന്റെം മെക്കിട്ട് കയറാന്‍ വരില്ല…. അങ്ങനെ കയറാന്‍ ചെന്നാല്‍ ഏത് ”മറ്റേ മോന്‍” ആണേലും അങ്ങേര് വിടില്ല…. ഞങ്ങളും….
















