ന്യൂദല്‍ഹി:ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജയ് വിളിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. പക്ഷെ ഇക്കുറി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് സുന്‍ ഹൈയാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സിപിഎം പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ. ബേബിയെ കണ്ടില്ല. അത് സിപിഎം നേതാക്കള്‍ക്ക് നാണക്കേടായിരിക്കുകയാണ്. പകരം സുന്‍ ഹൈയാന്‍ കണ്ടത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെയാണ്.
2025 സെപ്തംബര്‍ 25ന് എം.എ. ബേബി സുന്‍ ഹൈയാനെ ചൈനയില്‍ പോയി കണ്ടിരുന്നു. എന്നാല്‍ ആ സഖാവ് തിരിച്ച് ഇന്ത്യയില്‍ വന്നപ്പോള്‍ എം.എ. ബേബിയെ കണ്ടില്ല എന്നത് വലിയ നാണക്കേടായിരിക്കുകയാണ്. ബേബി ചൈനയില്‍ പോയതിന് ശേഷമായിരിക്കാം ഇനി ഇന്ത്യയില്‍ വന്നാല്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടാല്‍ മതി എന്ന് തീരുമാനിച്ചത് എന്നറിയില്ല.
ജമ്മു കശ്മീര്‍ പൊലീസ് അവിടുത്തെ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ കാണാം:
VIDEO | Jammu and Kashmir: Hundreds of female VDG (Village Defence Guards) members who took to guns to join the fight against terrorism in hilly Doda, Kishtwar and Ramban districts since early nineties have proved their mettle and emerged as a reliable force to counter the… pic.twitter.com/V8E4EXCFwE
— Press Trust of India (@PTI_News) January 14, 2026
ഇക്കുറി ചൈനയുടെ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്‍റില്‍ നിന്നുള്ള ആറ് പേരാണ് സുന്‍ ഹൈയാന്റെ നേതൃത്വത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ചൈനയുടെ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്ട്മെന്റിന്റെ വൈസ് മിനിസ്റ്ററാണ് സുന്‍ ഹയാന്‍. അവര്‍ ഇക്കുറി സിപിഎം, സിപിഐ നേതാക്കളെ തിരിഞ്ഞുനോക്കിയതേയില്ല. പകരം അവര്‍ ചര്‍ച്ച ചെയ്തത് ആര്‍എസ് എസ് നേതാക്കളായ മോഹന്‍ ഭാഗവതുമായും ദത്താത്രേയെ ഹൊസബാളെയുമായും ആണ്. ഇത് മാത്രമല്ല സിപിഎമ്മിന് നാണക്കേടായത്. സുന്‍ ഹൈയാന്‍ ബിജെപി ആസ്ഥാനവും സന്ദര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സുന്‍ ഹൈയാന്‍ വലിയ അച്ചടക്കലംഘനാണ് നടത്തിയത് എന്നും ചില മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അടക്കം പറയുന്നു.
ആര്‍എസ്എസുമായി ചൈനയില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങിനെ ജയ് വിളിക്കുമെന്ന ആശങ്കയിലാണ് സിപിഎം പ്രവര്‍ത്തകര്‍. അവരുടെ പരമോന്നത പൊളിറ്റ് ബ്യൂറോ നേതാവായ എം.എ. ബേബിയെ കാണാതെ സുന്‍ ഹൈയാന്‍ ഇന്ത്യവിട്ടതില്‍ ഏറെ അമര്‍ഷത്തിലാണ് സിപിഎം.
ഗൗരവമായ ചര്‍ച്ചകളാണ് നടന്നത്. പക്ഷെ ഒരൊറ്റ സിപിഎം, സിപിഐ നേതാക്കളെയും ഈ യാത്രയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കണ്ടില്ല. ഇപ്പോഴത്തെ സിപിഎം പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ. ബേബിയെയും കണ്ടില്ല എന്നതില്‍ സിപിഎം നേതാക്കള്‍ക്ക് അല്‍പം നാണക്കേടായിപ്പോയി.
2000 മുതല്‍ ചൈനീസ് ലെയ്സന്‍ കമ്മിറ്റി രൂപീകരിച്ച ശേഷം അവര്‍ ഇടയ്‌ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ കീഴിലാണ് ചൈനീസ് ലെയ്സന്‍ കമ്മിറ്റി. ചൈനയുടെ നയതന്ത്രവിഭാഗമാണ് ചൈനീസ് ലെയ്സന്‍ കമ്മിറ്റി. പക്ഷെ 2020ല്‍ ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം അവര്‍ അധികമായി ഇന്ത്യ സന്ദര്‍ശിക്കാറില്ല. 2024ല്‍ ബ്രിക്സ് ഉച്ചകോടിയ്‌ക്കിടയില്‍ മോദിയും ഷീ ജിന്‍ പിങ്ങും തമ്മില്‍ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയ്‌ക്ക് ശേഷം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും പട്ടാളക്കാരെ ചൈന പിന്‍വലിച്ചു. കൈലാസ് മാനസസരോവര്‍ യാത്ര പുനരാരംഭിച്ചു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ വിസാ നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ത്യയും ചൈനയും ചില മേഖലകളില്‍ അടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സുന്‍ ഹൈയാന്റെ ഇന്ത്യാ സന്ദര്‍ശനവും ആര്‍എസ് എസ്, ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും. അതേ സമയം അവര്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ഒഴിവാക്കുകയും ചെയ്തു.
















