തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ നാടകവേദിയില്‍ കുമാരനാശാന്റെ ഖണ്ഡകാവ്യമായ കരുണ അവതരിപ്പിച്ച് ആലപ്പുഴ ജില്ലയിലെ മുതുകുളം കെ.വി. സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സുന്ദരിയായ വാസവദത്ത ബുദ്ധശിഷ്യനായ ഉപഗുപ്തനെ പ്രണയിക്കുന്നതാണ് കഥ. ധനമോ ഹിയും ദുര്‍നടപ്പുകാരിയുമായ വാസവദത്ത കൊലപാതകിയായി തീരുകയും അധികാരികള്‍ കൈ കാലുകള്‍ ഛേദിച്ച് ചുടുകാട്ടില്‍ തള്ളുന്നതുമാണ് ഇതിവൃത്തം.
അബലകളായ സ്ത്രീകള്‍ക്ക് കഠിനശിക്ഷ നല്‍കുന്ന നീതിപീഠത്തോടുള്ള അമര്‍ഷവും പ്രകടമാക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് കൊടുമണ്‍ ഗോപാലകൃഷണനാണ്. ലെനിന്‍ ഹരിദാസ് മലപ്പുറം, സംസ്‌കൃത അദ്ധ്യാപിക രശ്മി ജി. പിള്ള എന്നിവരാണ് മൊഴിമാറ്റം നടത്തിയത്.
വിദ്യാര്‍ഥികളായ അനുപ്രിയ പി. ദേവനാരായണന്‍ പി.എച്ച്, അനഘ ആര്‍, അഭിജിത് എസ്. അഭിനവ് എസ്., ആദിദേവ് ഡി., ആവണി വി. ആര്യ വിനോദ്, നക്ഷത്ര പി,, ശന്തനു പി, എന്നിവരാണ് വേഷമിട്ടത്.
















