Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മകര സംക്രാന്തി പുതിയ തുടക്കത്തിനുള്ള സമയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 07:05 am IST
in Samskriti

കുറെക്കാലം ഒരേ ആളുകളുടെ കൂടെത്തന്നെ കഴിയുമ്പോള്‍, നമ്മള്‍ പതുക്കെ അവരെപ്പറ്റിയെല്ലാം അറിഞ്ഞു തുടങ്ങും. ചിലപ്പോള്‍ അവര്‍ നല്ല രീതിയില്‍ പെരുമാറുന്നത് കാണാം, മറ്റു ചിലപ്പോള്‍ ദേഷ്യപ്പെടുന്നതോ ഉദാരത കാണിക്കുന്നതോ അല്ലെങ്കില്‍ വെറും നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കിടുന്നതോ ഒക്കെ നമ്മള്‍ കാണാറുണ്ട്. എല്ലാവരുടെയും ഓരോരോ ഗുണങ്ങള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞു വരും. അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്നും അവര്‍ക്ക് എന്താണ് തോന്നുന്നതെന്നുമൊക്കെ നമുക്ക് മനസ്സിലാകും. ഇതിന്റെയൊക്കെ ഫലമായി, ഓരോരുത്തരെയും കുറിച്ച് നമ്മുടെ മനസ്സില്‍ ഉറച്ച ചില അഭിപ്രായങ്ങള്‍ രൂപപ്പെട്ടേക്കാം.

ഭോഗി പൊങ്കല്‍ വരാനിരിക്കെ, നിങ്ങളുടെ പഴയ ഭാരങ്ങളെല്ലാം ചുട്ടെരിക്കേണ്ട സമയമാണിത്. സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് മാറുമ്പോള്‍ അതായത് തെക്കുനിന്ന് വടക്കോട്ട് സഞ്ചരിക്കുന്ന ഈ വേളയില്‍ നമ്മളും സാധനപാതയില്‍ നിന്ന് കൈവല്യപാതയിലേക്ക് കടക്കുകയാണ്. ഇതിനര്‍ത്ഥം, ഇത് വിളവെടുപ്പിനുള്ള കാലമാണ്. വിളവെടുക്കണമെങ്കില്‍ ആദ്യം പഴയതൊക്കെ വെട്ടിമാറ്റണമല്ലോ. മറ്റുള്ളവരെക്കുറിച്ചും, നിങ്ങളെക്കുറിച്ച് തന്നെയുമുള്ള എല്ലാ അഭിപ്രായങ്ങളും ധാരണകളും നിഗമനങ്ങളുമൊക്കെ ഉപേക്ഷിക്കാന്‍ പറ്റിയ സമയമാണിത്. എല്ലാവര്‍ക്കും ഒരു മനോഹരമായ ജീവനായി വിടരുവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നമ്മുടെ ഉള്ളില്‍ മുന്‍വിധികളും അഭിപ്രായങ്ങളും കൂടുന്തോറും, ആ സാധ്യതയില്‍ നിന്ന് നമ്മള്‍ അകന്നുപോകും. അതുകൊണ്ട്, നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പുതിയ തുടക്കത്തിനുള്ള അവസരം നല്‍കൂ.

രാമായണത്തില്‍ മനോഹരമായ ഒരു കഥയുണ്ട്. രാമന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ നിറഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് രാജ്യം നഷ്ടമായി, കാട്ടിലേക്ക് പോകേണ്ടി വന്നു, അങ്ങനെ വലിയ ദുരിതങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. അതിനിടയിലാണ് ഭാര്യ സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോകുന്നത്. സീതയോടുള്ള സ്‌നേഹം കൊണ്ടും അവരെക്കുറിച്ചുള്ള ഉത്കണ്ഠ കൊണ്ടും അദ്ദേഹം തെക്കേ അറ്റം വരെ നടന്നു. അവിടെവെച്ച് ഒരു സൈന്യത്തെ കൂട്ടി ശ്രീലങ്കയിലേക്ക് ചെന്ന് യുദ്ധം ചെയ്യുകയും രാവണനെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു.
നിങ്ങള്‍ക്കറിയാമല്ലോ, രാവണന് പത്ത് തലകളുണ്ടായിരുന്നു. രാവണനെ വധിക്കാന്‍ ആ പത്ത് തലകളും രാമന് മുറിച്ചുമാറ്റേണ്ടി വന്നു. യുദ്ധം ജയിച്ചുകഴിഞ്ഞപ്പോള്‍ രാമന്‍ പറഞ്ഞു, ”എനിക്ക് ഹിമാലയത്തില്‍ പോയി പ്രായശ്ചിത്തം ചെയ്യണം, കാരണം ഞാന്‍ വലിയൊരു പാപമാണ് ചെയ്തത്. ശിവഭക്തനും മഹാപണ്ഡിതനും മികച്ചൊരു ഭരണാധികാരിയും അതുപോലെ വലിയൊരു ദാനശീലനുമായ ഒരാളെയാണ് ഞാന്‍ കൊന്നത്.” ഇതുകേട്ട് മറ്റുള്ളവര്‍ ഞെട്ടിപ്പോയി. സഹോദരനായ ലക്ഷ്മണന്‍ ചോദിച്ചു, ”അങ്ങ് എന്താണ് ഈ പറയുന്നത്? അയാള്‍ അങ്ങയുടെ പത്‌നിയെ തട്ടിക്കൊണ്ടുപോയവനാണ്.” എന്നാല്‍ രാമന്‍ പറഞ്ഞു, ”അവന്റെ പത്ത് തലകളില്‍ ഒന്നില്‍ വലിയ ജ്ഞാനവും ഭക്തിയും വിനയവുമൊക്കെ ഉണ്ടായിരുന്നു. ആ ഒരു തല മുറിച്ചുമാറ്റേണ്ടി വന്നതില്‍ എനിക്ക് വലിയ വിഷമമുണ്ട്.”

ഓരോരുത്തര്‍ക്കും പത്തോ അതിലധികമോ തലകളുണ്ട്. ഒരു ദിവസം നമ്മുടെ മനസ്സില്‍ നിറയെ അത്യാഗ്രഹമായിരിക്കാം, മറ്റൊരു ദിവസം അത് അസൂയയോ, വിദ്വേഷമോ, പ്രണയമോ, കാമമോ ഒക്കെ ആകാം. ചിലപ്പോള്‍ ഒരൊറ്റ ദിവസം തന്നെ നമ്മള്‍ ഇതിലൂടെയെല്ലാം കടന്നുപോയെന്നും വരാം. ഒരാളില്‍ അസൂയ കാണുന്ന നിമിഷം, അയാള്‍ ഒരു അസൂയക്കാരനാണെന്ന് നമ്മള്‍ ഉറപ്പിക്കുന്നു. ഒരാളില്‍ അത്യാഗ്രഹമാണ് കാണുന്നതെങ്കില്‍ അയാള്‍ ഒരു അത്യാഗ്രഹിയാണെന്നും നമ്മള്‍ കരുതും. എന്നാല്‍ സത്യത്തില്‍, ഓരോ സമയത്തും ഓരോരോ ഗുണങ്ങളാണ് എല്ലാവരിലും പുറത്തുവരുന്നത്. എല്ലാവരിലും സ്‌നേഹത്തിന്റെയും കരുണയുടെയും ഒക്കെ ഒരു വശമെങ്കിലും ഉണ്ടാകാതിരിക്കില്ല. പക്ഷേ ആളുകള്‍ ചെയ്യുന്ന തെറ്റ്, ഒരാളുടെ ആ ഗുണത്തെ തിരിച്ചറിയുന്നതിന് പകരം ആ വ്യക്തിയെ തന്നെ അവര്‍ മോശക്കാരനായി മുദ്രകുത്തുന്നു എന്നതാണ്.

രാവണന്‍ ചെയ്ത ക്രൂരതകള്‍ എന്തൊക്കെയാണെങ്കിലും, അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു വലിയ സാധ്യതയുടെ വശം ഉണ്ടായിരുന്നു എന്നാണ് രാമന്‍ പറയാന്‍ ശ്രമിച്ചത്. ഈയൊരു അടിസ്ഥാന കാര്യം നമ്മള്‍ എപ്പോഴും ഓര്‍ത്തുവെക്കണം – ഒരാളില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ ആ തെറ്റിനെ മാത്രം കുറ്റപ്പെടുത്തുക, അല്ലാതെ ആ വ്യക്തിയെയല്ല. ഈ ഒരു വിവേകം നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞാല്‍ നമുക്ക് മനസ്സിന്റെ ഭാരങ്ങളില്ലാതെ ജീവിക്കാം. നമ്മള്‍ മറ്റുള്ളവരോട് ഇങ്ങനെ പെരുമാറിയാല്‍ തിരിച്ച് നമുക്കും അത് ലഭിക്കും.
ആരോ ഒരിക്കല്‍ പറഞ്ഞു, ‘പരസ്പരം അറിയാത്ത ഒരു സ്ത്രീക്കും പുരുഷനും ഇടയില്‍ സംഭവിക്കുന്ന ഒന്നാണ് പ്രണയം.’ നിങ്ങള്‍ അവിവേകവും മുന്‍വിധികളും നിറഞ്ഞ ഒരു ജീവിതം നയിക്കുകയാണെങ്കില്‍ മാത്രമേ അത് സത്യമാകൂ. ജ്ഞാനമില്ലാത്ത ഒരു ജീവിതം. സത്യത്തില്‍ നമ്മള്‍ ഒരാളെ എത്രത്തോളം ആഴത്തില്‍ അറിയുന്നുവോ, അത്രത്തോളം സ്‌നേഹവും കരുണയുമാണ് അവരോട് തോന്നേണ്ടത്. അവരുടെ കഷ്ടപ്പാടുകളും ജീവിത സാഹചര്യങ്ങളുമൊക്കെ മനസ്സിലാകുമ്പോള്‍, അവരും നമ്മളെപ്പോലെ തന്നെയുള്ള ഒരു മനുഷ്യനാണെന്ന് നമുക്ക് ബോധ്യപ്പെടും.

ഭാര്യയെ തട്ടിക്കൊണ്ടുപോയതും അത്രയും ക്രൂരതകള്‍ കാട്ടിയതുമായ രാവണനെ വധിച്ച രാമന്‍ ആ വധത്തിന് പ്രായശ്ചിത്തം ചെയ്തു. രാവണന്റെ ഉള്ളിലെ മനോഹരമായ ആ ഒരു വശത്തെ തിരിച്ചറിയാന്‍ രാമന് കഴിഞ്ഞു. ഇതൊരു വലിയ ജ്ഞാനിയുടെ ലക്ഷണമാണ്, അതുകൊണ്ടാണ് നമ്മള്‍ ഇന്നും അദ്ദേഹത്തെ ആരാധിക്കുന്നത്. ജീവിതത്തില്‍ പലയിടത്തും അദ്ദേഹം പരാജയപ്പെട്ടുപോയിട്ടുണ്ട്, പക്ഷേ ആ പരാജയങ്ങളൊന്നും അദ്ദേഹത്തിന്റെ വിവേകത്തെയോ ഗുണത്തെയോ ഒട്ടും ബാധിച്ചില്ല. ജീവിതം അദ്ദേഹത്തെ എങ്ങനെയൊക്കെ പരീക്ഷിച്ചാലും, അദ്ദേഹം അതിനെല്ലാം മുകളില്‍ നിലകൊണ്ടു.

ഈ വര്‍ഷം മുഴുവന്‍ രാമന്റെ ഈ മാതൃക നിങ്ങള്‍ ഓര്‍ത്തിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വ്യക്തിയെ കുറ്റപ്പെടുത്തുന്നതിന് പകരം അയാളിലെ ഗുണങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞാല്‍, അടുത്ത ഗുരുപൂര്‍ണ്ണിമയ്‌ക്കും ദക്ഷിണായനത്തിനും മുന്‍പായി ജീവിതത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ നമുക്ക് സാധിക്കും. ഒരു റോസാച്ചെടിയില്‍ പൂക്കളെക്കാള്‍ കൂടുതല്‍ മുള്ളുകളാണുള്ളത്, എങ്കിലും നമ്മള്‍ അതിനെ ‘റോസാച്ചെടി’ എന്നാണ് വിളിക്കുന്നത്. കാരണം നമ്മള്‍ കാണുന്നത് അതിന്റെ സൗന്ദര്യമാണ്. അതുപോലെ ഒരു മാവില്‍ മാമ്പഴത്തേക്കാള്‍ കൂടുതല്‍ ഇലകളാണുള്ളത്, എങ്കിലും ആ ഫലത്തിന്റെ മാധുര്യം തിരിച്ചറിഞ്ഞ് നമ്മള്‍ അതിനെ ‘ാമിഴീ ൃേലല’ എന്ന് വിളിക്കുന്നു.

ഓരോ മനുഷ്യനിലും അല്പമെങ്കിലും മാധുര്യം ഒളിഞ്ഞിരിപ്പുണ്ടാകും. എന്തുകൊണ്ടാണ് നമുക്കത് കാണാന്‍ കഴിയാത്തത്? നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരിലും ഇതൊന്ന് പരീക്ഷിച്ചു നോക്കൂ – നിങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ലാത്ത, അല്ലെങ്കില്‍ മോശക്കാരെന്ന് നിങ്ങള്‍ കരുതുന്ന ആളുകളില്‍ പോലും ആ ഒരു നന്മ കണ്ടെത്താന്‍ ശ്രമിക്കൂ. മറ്റുള്ളവരിലെ ആ നല്ല വശം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ, ആ ഗുണം നമ്മളിലും വളരുകയുള്ളൂ. നേരെമറിച്ച്, മറ്റുള്ളവരിലെ മോശം കാര്യങ്ങള്‍ മാത്രമാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, ആ തിന്മകളായിരിക്കും നിങ്ങളിലും നിറയുന്നത്. ഇതിനര്‍ത്ഥം എല്ലാത്തിനും നേരെ കണ്ണടയ്‌ക്കണമെന്നല്ല. നമ്മള്‍ മരത്തിലെ ഇലകള്‍ കാണുന്നുണ്ട്, റോസാച്ചെടിയിലെ മുള്ളുകളും കാണുന്നുണ്ട് – എന്നാല്‍ നിങ്ങള്‍ പൂവിനെയും പഴത്തെയും അംഗീകരിക്കുന്നു. അത്രമാത്രം ചെയ്താല്‍ മതി. നമുക്കിത് സാധ്യമാക്കാം.

സ്‌നേഹാനുഗ്രഹങ്ങളോടെ,
സദ്ഗുരു

Tags: Sadguru Jaggi VasudevMakar Sankranti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Samskriti

വിസ്മൃതിയിലായ ഭാരതത്തിന്റെ ചൈതന്യം

Samskriti

ധ്യാനിക്കുന്നതെങ്ങനെ?

Samskriti

ആത്മീയതയും ലൗകികതയും

India

ഉത്തരാഖണ്ഡിൽ ജനുവരി മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ; മകരസംക്രാന്തി ദിനത്തിൽ പുതിയ തുടക്കമെന്ന് പുഷ്കർ സിംഗ് ധാമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.