പൊന്നാനി: വീട്ടിലെ കക്കൂസില്‍ കഞ്ചാവുചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പുതുപൊന്നാനി പൊന്നാക്കാരന്‍ വീട്ടില്‍ ഹക്കീം (30) ആണ് അറസ്റ്റിലായത്. ഇയാള്‍ ലഹരി വ്യാപാരം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികള്‍ കക്കൂസില്‍ വളര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. പതിനഞ്ചിലേറെ ചെടികള്‍ വീട്ടില്‍ നിന്ന് ലഭിച്ചു. വാഹനാപകടത്തില്‍ പാദം അറ്റുപോയ ഹക്കീം പില്‍ക്കാലത്ത് ലഹരിവ്യാപാരത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
















