കോഴിക്കോട്: എന്‍.എസ്.എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന പരാതിയില്‍ പൊലീസ് പോക്സോ കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍ .പൂക്കോട് സ്വദേശി ഇസ്മയിലിനെതിരെയാണ് കേസ്. കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനാണ് ഇയാള്‍.
കൗണ്‍സിലിംഗിനിടെയാണ് മുന്‍പുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച് മൂന്നു വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇസ്മയിലില്‍ ഈ സ്‌കൂളില്‍ എത്തിയത്. നാഷണല്‍ സര്‍വീസ് സ്‌കീമിന്‌റെ ചുമതല ഇയാള്‍ക്കായിരുന്നു. സ്‌കൂളില്‍ അടുത്തിടെ നടന്ന ദശദിന ക്യാമ്പില്‍ വച്ചാണ് വിദ്യാത്ഥിനികള്‍ക്ക് ദുരനുഭവമുണ്ടായത്.
















