കണ്ണൂര്‍: ഗോവയിലെ ജയിലില്‍ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിലായി. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശിനി ഷില്‍നയാണ് (32) പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത്. പാപ്പിനിശ്ശേരിയിലും പരിസരത്തും ലഹരിമരുന്ന് വില്‍പനയും ഉപയോഗവും വര്‍ധിക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്. ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.
















