തിരുവനന്തപുരം: നീറ്റ് പി.ജി.യോഗ്യതാ മാനദണ്ഡത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാല്‍ പുതിയ മാനദണ്ഡം പ്രകാരം യോഗ്യത നേടിയവര്‍ക്കും, മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്ത നീറ്റ് യോഗ്യതയുള്ളവര്‍ക്കും ഇപ്പോള്‍ നല്‍കിയിരിക്കുന്ന അവസരം ഉപയോഗിച്ച് പി.ജി.മെഡിക്കല്‍ കോഴ്‌സിന് ജനുവരി 18 രാത്രി 11.59 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471-2525300.
2025 ലെ നീറ്റ്-പിജി പ്രവേശനത്തിനുള്ള യോഗ്യതാ കട്ട്-ഓഫിലാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയത്.
പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം, ജനറല്‍, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാ ശതമാനം 50ല്‍ നിന്ന് 7 പെര്‍സന്‌റയിലായും, പിഡബ്ല്യുബിഡി ജനറലില്‍ 45ല്‍ നിന്ന് 5 പെര്‍സന്‌റയിലായും കുറച്ചു. എസ്സി, എസ്ടി, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക്, പെര്‍സന്‌റയില്‍ 40ല്‍ നിന്ന് പൂജ്യമാക്കി. അനുബന്ധ കട്ട്-ഓഫ് സ്‌കോര്‍ 800ല്‍ -40 ആയി നിശ്ചയിച്ചു. ഇളവ് 9,000-ത്തിലധികം ഒഴിവുള്ള പിജി മെഡിക്കല്‍ സീറ്റുകള്‍ നികത്താന്‍ വഴിയൊരുക്കുമെന്നാണ് നിഗമനം.
















