പാലക്കാട്: പ്രശസ്ത സംസ്‌കൃത പണ്ഡിതനും കവിയുമായ ഡോ. പി.കെ. മാധവന്റെ മലയാള വ്യാഖ്യാനത്തോടുകൂടിയ ദേവസേനാപരിണയപ്രബന്ധം സംസ്‌കൃത ചമ്പൂകാവ്യ പുസ്തക പ്രകാശനം വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ജില്ലാ അധ്യക്ഷന്‍ ഡോ. എ. സ്വാമിനാഥനില്‍ നിന്നും മനഃശാസ്ത്ര പണ്ഡിതന്‍ ഡോ. വി.എം.ഡി. നമ്പൂതിരി ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.
പാലക്കാട് കദളീവനം ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്‌കൃതഭാരതി ദേശീയ സെക്രട്ടറി ഡോ. പ. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. കൊട്ടിയൂര്‍ ക്ഷേത്രം തന്ത്രി ഡോ. എസ്.എം. ദിവാകരന്‍ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തിലെ ഡോ. ഡി.എസ്. ഹരീഷ്രാം, ഡോ. വി. ശ്രീകാന്ത്, വി. സതി, പ്രൊഫ. ഗീതാനായര്‍, പി.കെ. സന്ധ്യ, ജ്യോതിശ്രീ മുകുന്ദന്‍, പി.കെ. ശ്രീജിത്ത് സംസാരിച്ചു. ഗ്രന്ഥകാരന്‍ പ്രൊഫ. പി.കെ. മാധവന്‍ പ്രതിവചനം നടത്തി. സാഹിത്യം എന്നതിനു പുറമെ പാഠകം, ചാക്യാര്‍കൂത്ത് കലാരംഗങ്ങളില്‍ അവതരിപ്പിക്കുവാന്‍ കൂടി ഉതകുന്ന തരത്തിലുള്ള കൃതിയാണിത്.
















