തിരുവനന്തപുരം : ചിത്രകാരനും എഴുത്തുകാരനുമായ ഡോക്ടര്‍ ബോബന്‍ രമേശന്‍ രചിച്ച സചിത്ര ഇംഗ്‌ളീഷ് സമാഹാരമായ ”തോട്ട്‌സ് ആന്‍ഡ് കളേഴ്‌സ് ‘ കേരള ലെജിസ്‌ളേച്ചര്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്തു.പ്രസാധകരായ റോമന്‍സന്‍സ് സംഘടിപ്പിച്ച ചടങ്ങില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഡയറക്ടര്‍ ഡോക്ടര്‍ രാജ വാര്യര്‍ മുഖ്യ പ്രഭാഷണം നടത്തി.
ദൂരദര്‍ശന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ കെ കുഞ്ഞികൃഷ്ണന്‍ പ്രകാശനം ചെയ്ത പുസ്തകം കവയത്രി നീരദാ സുരേഷ് ഏറ്റുവാങ്ങി.ഉദാത്തമായ കലയുടെയും സാഹിത്യത്തിന്റെയും സമന്വയം ഡോക്ടര്‍ ബോബന്റെ രചനകളില്‍ പ്രകടമാകുന്നുവെന്നു കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.തിരഞ്ഞെടുത്ത കവിതകളുടെ ലഘു നിരൂപണം നീരദ അവതരിപ്പിച്ചു.റോമന്‌സണ്‌സ് മാനെജിംഗ് ഡയറക്ടര്‍ ജോസ് മാത്യു ചടങ്ങില്‍ പ്രസംഗിച്ചു.
















