കൊച്ചി :ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഹൈക്കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണം. ക്രമക്കേട് കാട്ടിയ സുനില്‍കുമാര്‍ പോറ്റിയെ സസ്പെന്‍ഡ് ചെയ്തതായി ബോര്‍ഡ് അറിയിച്ചു.
2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെ മരാമത്ത് ബില്‍ഡിംഗിലെ കൗണ്ടറില്‍ നിന്നും വിറ്റ 13,679 പാക്കറ്റ് നെയ്യുടെ പണമായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്നാണ് ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.ഏകദേശം 35 ലക്ഷം രൂപയോളം ഈ ചുരുങ്ങിയ കാലയളവില്‍ മാത്രം വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിലയിരുത്തല്‍.
















