Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി വിധിയ്‌ക്കെതിരെ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ലിബറലുകളും യുദ്ധത്തില്‍; ലക്ഷ്യം ഉമര്‍ ഖാലിദിന് ജാമ്യം നേടിക്കൊടുക്കല്‍

അനുകൂല വിധി വന്നില്ലെങ്കില്‍ സുപ്രീംകോടതി മോശം. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറിയെന്ന് ആരോപണം. അതേ ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളായ സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ചോദ്യം ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ലിബറലുകളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 11:13 pm IST
in India

ന്യൂദല്‍ഹി: അനുകൂല വിധി വന്നില്ലെങ്കില്‍ സുപ്രീംകോടതി മോശം. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറിയെന്ന് ആരോപണം. അതേ ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളായ സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ചോദ്യം ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ലിബറലുകളും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 53 പേരുടെ മരണത്തിന് കാരണമായ 2020ലെ ദല്‍ഹി കലാപത്തിന് ചുക്കാന്‍ പിടിച്ച ഉമര്‍ ഖാലിദ്, ഷെര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് ജാമ്യം നല്‍കണമെന്ന ആവശ്യം.

ഈ കേസില്‍ 11 ദിവസത്തോളം വാദം കേട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരാണ് ഈ കേസില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് പരിശോധിക്കപ്പെടേണ്ടതും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചത്. 2026 ജനുവരി അഞ്ചിനായിരുന്നു ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഈ കോടതി വിധി.

പക്ഷെ ഇപ്പോഴിതാ മുന്‍ സുപ്രീംകോടതി ജഡ്ജിമാരെ വരെ ഉമര്‍ ഖാലിദിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അണിനിരത്തിയിരിക്കുകയാണ് ലിബറല്‍ ശക്തികള്‍. ഈ ലിബറല്‍ ശക്തികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിദേശത്ത് നിന്നും ഫണ്ടുകള്‍ വാങ്ങുന്ന എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുമാണ്. ഇവരെ വെച്ചാണ് രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ അമേരിക്കയിലെ അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റ് ശ്രമിക്കുക. അതിന്റെ ചില സൂചനകളാണ് ഉമര്‍ ഖാലിദിന് ജാമ്യം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട് പല കോണുകളില്‍ നിന്നും കേള്‍ക്കുന്ന സുപ്രീംകോടതിയ്‌ക്കെതിരായ വിമര്‍ശനം.

രാജ്യത്തെ വെട്ടിമുറിക്കാന്‍ ആവശ്യപ്പെട്ട് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും നടത്തിയ പ്രസംഗം ഇവര്‍ക്കെതിരെ വാദിച്ച അഡ്വ. രാജു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് ദല്‍ഹി പൊലീസ് വഴി സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇത് ജഡ്ജിമാര്‍ കണ്ടിരുന്നു. ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കുന്ന സിലിഗുരി എന്ന പ്രദേശത്ത് മുസ്ലിം ജനസംഖ്യ കൂടുതലാണ്. ഇവിടെ അഞ്ച് ലക്ഷം മുസ്ലിങ്ങള്‍ വീതികുറഞ്ഞ സിലിഗുരി പ്രദേശത്ത് തടസ്സം സൃഷ്ടിച്ചാല്‍ അസം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വെട്ടിമുറിച്ചുമാറ്റാന്‍ കഴിയുമെന്ന് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും പ്രസംഗിച്ചിരുന്നു. ഇവരുടെ പ്രകോപനപ്രസംഗങ്ങള്‍ കലാപകാരികളെ കലാപത്തിന് പ്രേരിപ്പിച്ചതായും പറയുന്നു.

53 പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ദല്‍ഹികലാപത്തിന്റെ തുടക്കം പരത്വബില്ലിനെതിരായ പ്രക്ഷോഭത്തില്‍ നിന്നാണ്. ഈ അക്രമാസക്ത കലാപത്തിന് പിന്നില്‍ പല ആസൂത്രിത ഗൂഢാലോചനകളും നടന്നതായി അഡ്വ. രാജു വാദിച്ചിരുന്നു. കപില്‍ സിബല്‍, അഭിഷേക് മനു സിംഘ് വി, ദാവേ എന്നീ പ്രമുഖ അഭിഭാഷകര്‍ ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യം ലഭിക്കാന്‍ വാദിച്ചിട്ടും ഈ കലാപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് വിശദമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വിധിച്ചെങ്കില്‍ ആ വിധി ഏറ്റുവാങ്ങുകയല്ലേ വേണ്ടത്? അതിന് പകരം ആ കോടതി വിധിയെ ചോദ്യം ചെയ്യാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിമാരായ മദന്‍ ലോകുര്‍, സുധാംശു ധുലിയ എന്നിവര്‍ ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യം നല്‍കേണ്ടതുണ്ടെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നു. അവരെന്ത് തീവ്രവാദക്കുറ്റമാണ് ചെയ്തതെന്ന ചോദ്യമാണ് ലോകൂര്‍ ഉയര്‍ത്തുന്നത്. ഇത് കോടതി അലക്ഷ്യമല്ലേ എന്ന മറുചോദ്യം ഇവര്‍ക്കെതിരെ ഉയരുന്നുണ്ട്. മുന്‍ സുപ്രീംകോടതി ജസ്റ്റിസുമാരായിരുന്നവര്‍ക്ക് ഒരു സുപ്രീംകോടതിവിധിയെ പരസ്യമായി എതിര്‍ത്തു പറയാന്‍ ആരാണ് അവകാശം നല്‍കിയിരിക്കുന്നത് എന്ന് നിയമവിദഗ്ധര്‍ തന്നെ ചോദിക്കുന്നു. ഇങ്ങിനെ മുന്‍ ജസ്റ്റിസുമാര്‍ തന്നെ കോടതിവിധിക്കെതിരായി രംഗത്ത് വന്നാല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങിനെ?ജനവരി അഞ്ചിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി വന്നതിന് പിറ്റേന്നു മുതലേ സമൂഹമാധ്യമങ്ങളിലും വിവിധ മാവോയിസ്റ്റ് മാധ്യമങ്ങളിലും സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ചെയ്തത് രാജ്യദ്രോഹക്കുറ്റമാണ്. രാജ്യതാല്‍പര്യങ്ങള്‍ക്കെതിരായ കാര്യങ്ങളാണ് ഇരുവരും പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതും. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന കാര്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കണമെന്നതാണ് ലിബറലുകളുടെയും കമ്മ്യൂണിസ്റ്റുകളിയുൂം എന്‍ജിഒകളുടെയും ജിഹാദികളുടെയും ലൈന്‍.

ഇതിന് സമാന്തരമായി ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ (എസ് എഫ് ഐ. എഐഡിഎസ് ഒ) ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാത്തതിന് പ്രധാനമന്ത്രി മോദിയ്‌ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും എതിരെ കൊലവിളി മുദ്രാവാക്യങ്ങളാണ് നടത്തിയത്. ആസൂത്രിതമായി കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റൊരു ഗൂഢാലോചന നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ആസൂത്രിതമായ ഒരു കലാപമാക്കി മാറ്റാനാണോ ശ്രമം എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പണ്ട് പൗരത്വബില്ലിനെതിരായ സമരം, ദേശീയ പൗരത്വ നിയമത്തിനെതിരായ സമരം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല‍്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോഴുള്ള സമരം എന്നിവയ്‌ക്ക് സമാനമായ ഒരു സമരാന്തരീക്ഷം മനപ്പൂര‍്‍വ്വം വിദേശശക്തികളുടെ സഹായത്തോടെ ഇന്ത്യയില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Tags: Umar Kahliddelhi riotSupreme CourtAbhishek Manu SinghviKapil sibalSharjeel Imam2020 Delhi riotNV Anjaria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

India

ആര്‍ത്തവ അവധി സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ നിരുത്സാഹപ്പെടുത്താമെന്ന് സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.