ഇടുക്കി: മകരവിളക്ക് കണക്കിലെടുത്ത് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ജില്ല കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് പെരുവന്താനം, കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലാണ് അവധി.
വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ഇല്ല. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കാനും ജില്ല കളക്ടര്‍ നിര്‍ദേശിച്ചു.
മകരവിളക്ക് പ്രമാണിച്ച് ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
















