തിരുവനന്തപുരം: കണ്ഠരര് രാജീവവര് സ്വർണപ്പാളികൾ കൊണ്ടുപോകാൻ മൗനാനുവാദം നൽകിയ കുറ്റം എസ് ഐടിക്ക് അറസ്റ്റ് ചെയ്യാന്‍ ഓക്കെയാണെങ്കില്‍ കെ.പി. ശങ്കരദാസും പി.എസ്. പ്രശാന്തും ചെയ്ത അതേ കുറ്റം എസ് ഐടിയെ സംബന്ധിച്ചിടത്തോളം അറസ്റ്റില്ലാത്ത ഡബിള്‍ ഓക്കെയാണെന്നും ശ്രീജിത് പണിയ്‌ക്കരുടെ പരിഹാസം.
ശ്രീജിത് പണിക്കരുടെ സമൂഹമാധ്യമത്തിലെ പരിഹാസ പോസ്റ്റ് താഴെ:
കണ്ഠര് രാജീവര്, തന്ത്രി
(1) സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുജ്ഞ നൽകിയില്ല — ഓക്കേ
(2) അനുജ്ഞയില്ലാതെ സ്വർണപ്പാളികൾ കൊണ്ടുപോയത് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ല — ഓക്കേ
(3) സ്വർണപ്പാളികൾ കൊണ്ടുപോകാൻ മൗനാനുവാദം നൽകി — ഓക്കേ
(4) അറസ്റ്റിൽ — ഓക്കേ
——
കെ പി ശങ്കരദാസ്, ബോർഡ് മുൻ അംഗം
(1) സ്വർണപ്പാളികളെ ചെമ്പുപാളികൾ എന്നെഴുതിയ ഭരണസമിതിയിലെ അംഗം — ഡബിൾ ഓക്കേ
(2) സ്വർണ്ണപ്പാളികളെ ചെമ്പുപാളികൾ എന്നെഴുതിയത് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ല — ഡബിൾ ഓക്കേ
(3) സ്വർണപ്പാളികൾ കൊണ്ടുപോകാൻ രേഖാമൂലം അനുമതി നൽകി — ഡബിൾ ഓക്കേ
(4) അറസ്റ്റില്ല — ഡബിൾ ഓക്കേ
——
പി എസ് പ്രശാന്ത്, ബോർഡ് മുൻ പ്രസിഡന്റ്
(1) സ്വർണപ്പാളികൾ കൊണ്ടുപോകുന്നതിനെ വിലക്കുന്ന ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും അവഗണിച്ചു — ട്രിപ്പിൾ ഓക്കേ
(2) സ്വർണപ്പാളികൾ കൊണ്ടുപോകുന്നത് സ്പെഷൽ കമ്മീഷണർക്കോ ഹൈക്കോടതിക്കോ റിപ്പോർട്ട് ചെയ്തില്ല — ട്രിപ്പിൾ ഓക്കേ
(3) സ്വർണപ്പാളികൾ കൊണ്ടുപോകാൻ രേഖാമൂലം അനുമതി നൽകി — ട്രിപ്പിൾ ഓക്കേ
(4) അറസ്റ്റില്ല — ട്രിപ്പിൾ ഓക്കേ
















