കോട്ടയം: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലേക്ക് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കോരുത്തോട് പഴനിലത്ത് വീട്ടില്‍ ജോജി തോമസിന്റെ ഭാര്യ ജെസ്സി ജോജിയാണ് (49) മരിച്ചത്.
മുണ്ടക്കയം കോരുത്തോട് പാതയില്‍ പനക്കച്ചിറക്ക് സമീപം ആനക്കുളം കവലയില്‍ വച്ചാണ് അപകടമുണ്ടായത്. യാത്രക്കിടെ ജെസ്സി ബൈക്കില്‍ നിന്ന് പിന്നോട്ട് മലച്ച് കോണ്‍ക്രീറ്റ് റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.
















