കണ്ണൂര്‍:പയ്യന്നൂര്‍ നഗരസഭാ ഓഫീസിന് സമീപം മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി. നഗരസഭാ ഓഫീസിന് മുന്നിലൂടെ ഒഴുകുന്ന പെരുമ്പാ തോടിന് സമീപം നിന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്.
നാല് മീറ്ററിലധികം നീളമുള്ള ഒരു പെരുമ്പാമ്പിനെയാണ് ആദ്യം പിടികൂടിയത്. പിന്നീട് ഇതിനേക്കാള്‍ ചെറിയ രണ്ടു പാമ്പുകളെ കൂടി പിടികൂടി. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറി.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് പാമ്പുകളെ പിടികൂടിയത്. കാസര്‍ഗോഡും ചീമേനിയിലുമുള്ള വനം വകുപ്പിലെ ജീവനക്കാരെത്തിയാണ് പാമ്പിനെ പിടികൂടിയത്.
















