തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണം മൂലം മാറ്റി വച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്.
മൂന്ന് വാര്‍ഡുകളിലെയും തെരഞ്ഞെടുപ്പ് പ്രചാരണം ശനിയാഴ്ച വൈകിട്ട് ആറോടെ അവസാനിച്ചു. ഞായറാഴ്ച നിശബ്ദ പ്രചരണം നടന്നു. വോട്ടെണ്ണല്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 13ന് രാവിലെ 10ന് തുടങ്ങും.
തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ എന്നീ വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
















