ഹൈദരാബാദ്: അമ്മയുടെ ആവശ്യത്തിനു വഴങ്ങി പൊലീസ് സ്റ്റേഷനില്‍ വെച്ച് മിശ്രവിവാഹിതയായ വധുവിന്‌റെ കഴുത്തില്‍ വരന്‍ ഹിന്ദു ആചാരപ്രകാരം ‘മംഗല്യസൂത്ര’മണിയിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇമ്രാന്‍ (26), ഭവ്യ ശ്രീ (24) എന്നിവര്‍ നീണ്ട പ്രണയത്തിനു ശേഷം നാല് മാസം മുമ്പ് ക്രിസ്ത്യന്‍ ആചാരമനുസരിച്ച് വിവാഹിതരായിരുന്നു. എന്നാല്‍ വധുവിന്റെ അമ്മ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് വരനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസിന്‌റെ ഇടപെടല്‍ വേണ്ടിവന്നത്. സ്റ്റേഷനില്‍ വച്ച് വരന്‍ ചില ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വധുവിന് ‘മംഗല്യസൂത്രം’ കെട്ടി. ഹിന്ദുവായിരുന്ന വധുവിന്‌റെ കുടുംബം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് മാറിയിരുന്നു.
















